@admin

Posts by @admin 88  
   
രാഘവന്റെ സദാചാരം – ജോർജ് അലക്സാണ്ടർ
കേരളത്തിന്റെ വടക്കേയറ്റത്തുള്ള ഒരു ഗ്രാമം. തറവാടിന്റെ ഉമ്മറത്ത് കാര്ന്നോരൊന്നു മയങ്ങി തുടങ്ങിയതെയുണ്ടായിരുന്നുള്ളൂ. മുറ്റത്തൊരു കാലനക്കം കേട്ടാണ് ഞെട്ടിയെണീറ്റത്. “അല്ലാ ഇതാര് രാഘവനോ..? എന്താ ഇപ്പൊ ഈ വഴിക്കൊക്കെ..? നിന്റെ തള്ള ദീനം വന്ന് ചത്തപ്പോ അത്രടം വരെ ഒന്ന് വരാന്നോര്ത്തതാ. വയ്യാര്ന്നു, തീരെ വയ്യാര്ന്നു. പണ്ടീവീട്ടില് എത്ര പറ നെല്ലാ നിന്റെ തള്ളേം തന്തേം ഉണക്കിതന്നേക്കണത്.” “കഴിഞ്ഞ ദിവസം ഇവിടുള്ളോര് കുറച്ചു കോഴിക്കുഞ്ഞുങ്ങളെ മേടിച്ചെന്നുകേട്ടു..?” “ഉവ്വ്..കഴിഞ്ഞീസം പനങ്ങാട്ട് ചന്തേല് പോയപ്പോ നല്ല ഒന്നാന്തരം കോഴിക്കുഞ്ഞുങ്ങള്… കായ് സ്വല്പം ...

Default
October 31, 2016
October 31, 2016
October 31, 2016
ചുവന്ന പരവതാനി – നിപുൻ വർമ്മ
അന്ത്യം മരണത്തിലേക്ക് കേവലം അര മണിക്കൂർ മാത്രം ബാക്കിയുണ്ടായിരുന്ന അശോകന്‍ അപ്പോൾ റോഡ്മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്നു. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനസമുദ്രത്തിനു കുറുകെ മനക്കണക്കാൽ തീർത്ത സെക്കന്റുകളുടെ നൂല്പ്പാ ലത്തിലേക്ക്കടന്നഅയാൾക്ക് ചെറുതായി ഒന്ന് പിഴച്ചു. കലി പൂണ്ട കാളക്കൂറ്റനെ പോലെ ടാറിട്ട റോഡ്ചവിട്ടി മെതിച്ചു പാഞ്ഞെത്തിയ ഒരു വെളുത്ത കാർ അയാൾക്ക്അന്ത്യചുംബനമേകി. കറുകറുത്ത കാൻവാസിൽ അശോകൻ ഒരു ചുവന്ന രേഖാചിത്രമായി! ആത്മഗതം “ഇതെന്താ ഇതിനും മാത്രം ആൾക്കാർ ചുറ്റും കൂടി നില്ക്കുന്നത്? ഞാനെന്താ വല്ല കാഴ്ചവസ്തുവുംആണോ? സുഹൃത്തുക്കളേ, ധൈര്യമായി ...

Default
October 31, 2016
October 31, 2016
October 31, 2016
Untitled
ടാൻഗോ- മനം കവരുന്ന മിഥുനനർത്തനം – സൂരജ് എൻ പി
ജർമ്മനിയുടെ ഒക്ടോബര്‍ മഹോത്സവങ്ങളില്‍ ശ്രദ്ധേയമായ ഒന്നാകുന്നു സ്റ്റുട്ട്ഗാട്ട് നൈറ്റ്‌ (Stuttgart Nacht). ബാഡന്‍ വ്യുട്ടൻബർഗ്ഗിന്റെ തലസ്ഥാനനഗരിയായ സ്റ്റുട്ട്ഗാട്ടിലെ വർണാഭമായ ഒരു രാത്രിമേളം. വിവിധ മേഖലകളായി തിരിക്കപ്പെട്ട നഗരത്തില്‍ എഴുപതോളം വരുന്ന വേദികളില്‍ നടത്തപ്പെടുന്ന വിവിധ പരിപാടികള്‍ തന്നെ ഇതിന്റ്റെ പ്രധാനാകർഷണം. വേദികളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഉപരിതലഗതാഗതം സുസജ്ജം. യാത്ര തികച്ചും സൌജന്യം.പക്ഷെ ഉത്സവ ടിക്കറ്റ് കൈവശം വേണം. ജർമ്മൻ സർവ്വകലാശാലകളിൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം വഴി പ്രവേശനം നേടുന്ന വിദ്യാർഥികളെ ആ രാജ്യത്തിന്റെ കലാസാംസ്കാരിക മേഖലകളെ ...

Default
May 26, 2016
haridwar
ദേവഭൂമിയില്‍ – അനിൽ നമ്പൂതിരിപ്പാട്
യാത്ര കഴിഞ്ഞെത്തി വെറുതെയൊന്ന് കിടന്നതേയുള്ളൂ. അടച്ചിട്ട മുറിയില്‍ തളംകെട്ടിക്കിടക്കുന്ന തണുപ്പില്‍ മയങ്ങിയതറിഞ്ഞില്ല.  താഴെ അയ്യപ്പന്‍റെ അമ്പലത്തിലെ ദീപാരാധനയുടെ ചെണ്ടകൊട്ടു കേട്ടപ്പോഴാണ് പെട്ടെന്നു ഞെട്ടിയുണര്‍ന്നത്.  സമയം സന്ധ്യ കഴിയാറായിരിക്കുന്നു.  തണുത്ത വെള്ളത്തില്‍ കാലും മുഖവും കഴുകി വേഗം താഴെ അമ്പലത്തിലെത്തി. അയ്യപ്പക്ഷേത്രം ഹരിദ്വാര്‍ പയ്യന്നൂര്‍ സ്വദേശി കൃഷ്ണന്‍ നമ്പൂതിരി നട തുറന്നു മന്ത്രോച്ചാരണത്തോടെ ദീപാരാധന ചെയ്യുകയാണ്.  അനുജനായ വിഷ്ണു നമ്പൂതിരിയും അവിടത്തുകാരായ രണ്ടു ചെറുപ്പക്കാരും താളത്തില്‍ മണിയടിച്ചു കൊണ്ടേയിരിക്കുന്നു.  ഗഡ്‌വാള്‍ സ്വദേശിയായ മറ്റൊരു പയ്യന്‍ നിലത്ത് വെച്ചിരിക്കുന്ന രണ്ടു ...

Default
April 22, 2016
venal
വേനല്‍ – അനിൽ നമ്പൂതിരിപ്പാട്
ദൂരെ നോക്കിക്കൊണ്ടു നില്‍ക്കുമീ കുഞ്ഞിനെ നോക്കുവാനാരും വരുന്നില്ല, നോക്കുക ! ഒന്നായ്‌ നിറയുന്ന കണ്ണുനീര്‍ത്തുള്ളികള്‍ നന്നായ്‌ത്തുടയ്ക്കുവാന്‍, സാന്ത്വനിപ്പിക്കുവാന്‍ ഉരുകുമീ വേനലില്‍ വിളറുന്ന മേനിയും തളരുന്ന മാനസേ നിറയുമെന്‍ ചിന്തകള്‍ വരളുന്ന നെഞ്ചിലായോര്‍മ്മതന്‍ മധുരവും നുണയുവാനാകാതെ വിങ്ങുന്ന നാളുകള്‍കുളിരുള്ള നാട്ടിലെ അരുവിതന്‍ തീരവും ചിരി തൂകും തെന്നലില്‍ വിടരുന്ന പൂക്കളും കോരിച്ചൊരിയുന്ന വര്‍ഷസംഗീതവും നിറയുന്നു നിത്യവും, ഒരു നേര്‍ത്ത സ്വപ്നമായ്‌ അമൃതിന്‍റെ ധാരപോല്‍ അമ്മതന്‍ സാന്ത്വനം അതിലെന്‍റെ ജീവന്‍റെ താളമായ്‌ നാളുകള്‍ തുടിക്കുന്നു ചിന്തകള്‍, ദൂരെയാണെങ്കിലും എന്നോ മറഞ്ഞോരീ ...

Default
April 22, 2016
angel
നീലക്കണ്ണുള്ള പാവക്കുട്ടി – അനിൽ നമ്പൂതിരിപ്പാട്
അവള്‍ നടക്കുകയായിരുന്നു. സമയം സന്ധ്യയായി, കടല്‍ത്തീരത്ത്‌ തിരക്ക്‌ കൂടി വന്നു.   മുനിഞ്ഞു കത്തുന്ന ശരറാന്തല്‍ തിരിനാളം പോലെ കടലിനക്കരെ കര്‍മ്മസാക്ഷി.  തലതല്ലി ഏറെ ബഹളം കൂട്ടുന്ന കടല്‍ത്തിരകള്‍ ഇന്നേറെ ശാന്തം.  ഒറ്റയ്ക്കും കൂട്ടായും അവിടെ എത്തിച്ചേര്‍ന്നവരിലും  ഇന്നൊരലസത പോലെ!  വലിയ കോലാഹലങ്ങളോ അമിതാഹ്ലാദമോ ഒന്നുമില്ല; എങ്ങും നിറയുന്നത് ഒരു നിസ്സംഗഭാവം മാത്രം! കടല്‍ക്കരയിലൂടെ അലക്ഷ്യമായി പതിയെ നടന്നു നീങ്ങുമ്പോള്‍ തൊട്ടുമുന്നില്‍ മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞുപെണ്‍കുട്ടി തെല്ലൊരാവേശ ത്തോടെ അവളെ വന്നു കെട്ടിപ്പിടിച്ചു. ...

Default
April 22, 2016


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura