Home » സാഹിത്യ വായന

സാഹിത്യ വായന

മറവി – ജോഫിൻ വർഗീസ്

നേരും പുലര്ന്നു വരുന്നതെയുള്ളു .തലേന്ന് രാത്രിയില് പെയ്ത മഴയില് കുതിര്ന്ന പ്രഭാതം തണുത്തു മരവിച്ചു നിഴല് വീണ ഇരുള് പടര്ന്ന സന്ധ്യ പോലെ തോന്നിച്ചു .അയാള് ഉറക്കും ഉണര്ന്നിട്ട് അര മണിക്കുര് എങ്കിലുമായി കാണും.അയാള് തല ഉയര്ത്തി ഭിത്തിയില് പതിപ്പിച്ചിരിക്കുന്ന ക്ലോക്കിലേക്ക് നോക്കി .രാവെന്നോ പകലെന്നോ അറിയാതെ അത് ടക് -ടക് ശബ്ദത്തോടെ ഇഴയാന് തുടങ്ങിയിട്ട് എത്ര വര്ഷും ആയികാണും.അയാള് ഭീതിയോടെ തന്റെ ഹൃദയത്തിലേക്ക് കൈ അമര്ത്തി.അതും ഒരു ചെറിയ ടക് -ടക് ശബ്ദത്തോടെ തുടിക്കുന്ന നേര്ത്ത കമ്പനും അയാള് അറിഞ്ഞു .ഭദ്രും എല്ലാം ...

Read More »

ചെറുകഥ – അമൽ ജെ പ്രസാദ്

മിന്നിമറഞ്ഞ ചാനലുകളിലൊന്നില് ഒരു വാര്ത്ത കേട്ടു. “വിദ്യാര്ത്ഥിനി പീഢനത്തിനിരയായി!” പിടഞ്ഞ നെഞ്ചും, മുറിഞ്ഞ ശ്വാസത്തോടും കൂടെ ഒരു അച്ഛന് തന്റെ മകളെ മാറോടണച്ചു. പിന്നാലെ അടുത്ത തലക്കെട്ട് മുഴങ്ങി. “ഗോ മാംസം കഴിച്ചതിന് വൃദ്ധനെ തല്ലിക്കൊന്നു!” ആ മകള് തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു.

Read More »

വാകപ്പൂക്കള് പൊഴിയുന്നു – അരുൺ എസ് ജെ നായർ

നിലാവിന്റെ നീലനിറത്തില് ആ രൂപം തിളങ്ങുന്നുണ്ടായിരുന്നു. അരികിലേയ്ക്ക് നടന്നടുക്കുന്ന ഭീകരരൂപത്തെ ഭയത്തോടെ അവന് നോക്കി. നീണ്ടകൊമ്പുകളും വലിയ കോമ്പല്ലുകളും ഉള്ള മുഖത്ത് നീണ്ട മീശ ക്രൂരത കൂട്ടാന് തക്കവണമായിരുന്നു. ഗോറില്ല വലിപ്പത്തില് ഉള്ള ആ ജീവി നടന്നു അടുക്കുമ്പുഴേകും നിലാവെളിച്ചം ചുമന്ന നിറത്തിലേക്ക് മാറുന്നുണ്ടായിരുന്നു. ആത്മാവില് നിന്നും മരണഭീതി വേലി പൊളിച്ചുപുറത്തേക്കുചാടി. ആ ഭീകരസത്വം അവന്റെ മുന്നില് അട്ടഹസിച്ചു, ഹൃദയം ചോദിച്ചു. അവന് പകച്ചു നിന്നു. ഒരു നിമിഷം കൊണ്ട് അവന്റെ നെഞ്ചു പിളര്ന്നു ഹൃദയം വലിച്ചെടുത്തു. ചുറ്റും ചുവന്ന പ്രകാശം പരന്നു. ചോര ...

Read More »

മായ – അനീഷ് കുമാർ കെ

അയാള് പെട്ടി വളരെ വേഗത്തില് തയ്യാറാക്കി കൊണ്ടിരുന്നു. ആവശ്യം ഉള്ള വസ്തുക്കള് എല്ലാം എടുത്തു വെച്ചു. ഇനി എല്ലാവരും ഉറങ്ങാന് വേണ്ടി കാത്തിരിക്കുക ആണ്. കുട്ടികളുടെ ശബ്ദങ്ങളും, ബന്ധുകളുടെ സംസാരവും ഇപ്പോളും തീര്ന്നിട്ടില്ല. നേരം പാതിരാത്രി ആയിരിക്കുന്നു. തുറന്നിട്ട ജനലില്ക്കൂടി കാറ്റ് അയാളെ തലോടി. ഈ നാട് വിട്ടു പോകരുതേ എന്ന് അത് പറയുന്നതായി അയാള്ക്ക് തോന്നി. മഴ ചാറി തുടങ്ങിയിരിക്കുന്നു. ജനലില്കൂടി ചിന്നി ചിതറി തെറിക്കുന്ന മഴ തുള്ളികളെ നോക്കി അയാള് നിന്നു. നാളെ അയാളുടെ കല്യാണം ആണ്. ദൂരെ തന്നെ സ്വപ്നം ...

Read More »

വഴിപാട് – ശ്രീരേഖ കെ ആർ

*ജലശയ്യ= water bed ************************************************************** കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിനു താഴെ ഇളംനിറത്തിലുള്ള ജലശയ്യയിൽ* കിടന്ന് അമ്മുട്ടിയമ്മ ഞരങ്ങി . മേശപ്പുറത്ത് , തോൽവി സമ്മതിച്ചിട്ടും ഞങ്ങളെ വിഴുങ്ങുന്നതെന്തിനെന്ന പ്ലക്കാർഡുമായി ഒരു കൂട്ടം ഗുളികകൾ സമരം ചെയ്യുന്നു .ഡെറ്റോളിന്റെ മണം തങ്ങി നിൽക്കുന്ന മുറിയുടെ ഒരു മൂലയിൽ എതോ മാഗസിൻ വായിച്ചുകൊണ്ടിരിക്കുന്ന ഹോം നേഴ്സ് കണ്ടില്ല . അപ്പോഴേക്കും മാധവൻ വന്നു . “അമ്മയ്ക്ക് ഒരു മാറ്റവുമില്ല ,എന്നാണ് ഇതിനൊരവസാനമെന്ന ആശങ്കയിലാണ് ഏവരും . എത്രയും വേഗം എല്ലാം കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു ” — മാധവൻറെ ...

Read More »

ബലി ആട് – പ്രശാന്ത് ടി വി

ഒട്ടനവധി വളവുകളും തിരുവുകളും നിറഞ്ഞ മലമ്പാതയിലൂടെ,ആ വലിയ കുന്നിന്റ്റെ ഉയരത്തെ കീഴ്പ്പെടുത്തിക്കൊണ്ട് ജീപ്പ് കുതിച്ചുപ്പാഞ്ഞു .ഒരു വെള്ളക്കരിമ്പടം കൊണ്ട് തന്റ്റെ ദേഹം പുതച്ചതുപോലെകുന്നു കോടമഞ്ഞിനാൽ മൂടപ്പെട്ടെങ്കിലും ജീപ്പിന്റ്റെ ബോനട്ടിനു മുകളിലായുള്ള മഞ്ഞ ബൾബിൻറ്റെ പ്രകാശത്തിൽ മലമുകളിലെ സമതലത്തിലെ മഴവീണു നനഞ്ഞ ആ ചെറിയ റോഡിൽ വണ്ടിഎത്തിച്ചേർന്നു. വഴിയോരാത്തായുള്ള ഒരു ചെറിയ ചായക്കടക്കു മുൻപിലായി വണ്ടിയോതുക്കിയ ശേഷം അബുബക്കർതന്റ്റെ തൊട്ടടുത്തിരുന്നു മയങ്ങുന്ന നബീസയുടെ മുഖത്തേക്ക് നോക്കി,ഒരുപാടു കാലത്തെപ്രാർത്ഥനക്കൊടുവിൽ പടച്ചതമ്പുരാൻ കാത്തനുഗ്രഹിച്ചു നല്കിയ തങ്ങളുടെ പൊന്നോമന പുത്രൻനജീബിനെ മാറോടണച്ചുക്കൊണ്ട് ഏതോ സുന്ദര സ്വപ്നം കണ്ടു ശാന്തമായി ഉറങ്ങുകയാണവൾ ...

Read More »

പനിനീർപ്പൂ ചൂടിയ ജാടക്കാരി – വിനോദ് എൻ

അവളെ ആദ്യം ഞാൻ കാണണത് നല്ല മഴയുള്ള ഒരു ദിവസം ആണ്. ഞങ്ങൾ ആ ‘മില്ലേനിയം ബാച്ച്’ ആണ്, ആദ്യായിട്ട് ‘പ്രീ-ഡിഗ്രി’ മാറി +2 വന്ന കാലം. നല്ല ഒരു കോളേജിൽ പഠിക്കാൻ കഴിയാത്തെന്റെ നിരാശ എല്ലാവർക്കും ഉണ്ട്. പോരാത്തേന് ക്ലാസ്സിൽ ഞങ്ങൾ ആണ്പിള്ളേർ ‘ന്യൂന’പക്ഷവും! ആകെ ഒരു അങ്കലാപ്പ്, പരിഭ്രമം, പിന്നെ കൂടെയുള്ളവന്മാരോക്കെ നമ്മുടെ റേഞ്ച് ആണ് എന്നറിഞ്ഞ ഒരേ ഒരു സമാധാനം മാത്രം കൂട്ടിന്. അപ്പോഴാണ് അവൾ നാടകീയമായി രംഗപ്രവേശം ചെയ്തത്. ഒരു റോസാപ്പൂ മുടിയിൽ ഒരു വശത്ത് ചൂടിയ ഹെയർ ...

Read More »

രാത്രി മുല്ല – വൈശാഖ് കെ വി

ഈ മനോഹരമായ ജീവിതത്തിലേക്ക് നീ മടങ്ങി വരാത്തത് എന്തെ ? നമുക്കിടയിലെ പ്രണയത്തെ ലോകത്തോട് പറയുവാൻ നീ വരില്ലേ ? കൊഴിഞ്ഞു വീണ മേപ്പിൾ ഇലകൾ പോലെ ആളുകൾ ആ വീട്ടുമുറ്റത്ത് ചിതറികിടക്കുന്നു. ജീവിതത്തിന്റെ വെയിലേറ്റു വാടികരിഞ്ഞൊരു പൂവിതൾ പോലെ അവൾ തളര്ന്നു നിന്നു. ഉഷ്നതാപിനികൾക്ക് താങ്ങവുന്നതിനും അപ്പുറം താപം പേറുന്ന ജീവജാലമാണ് മനുഷ്യൻ, അതിലൊരാളായി അവൾ ആവീടിന്റെ അകത്തെ മുറിയിലെ വാതിലിനരുകിൽ ചാരിനിന്നു. ശരത് എന്ന് പേരുള്ള ആ വീട്ടിലെ ചെറുപ്പക്കാരനെ കാണാതെയായിരിക്കുന്നു. വാർത്ത അറിഞ്ഞെത്തിയ ആൾക്കൂട്ടത്തിൽഒരുവളായ് അവളും.. ഗാന്ധിപുരം എന്ന ലെയിനിലെ ...

Read More »

ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ…. – രാഹുൽ ബ്ലാത്തൂർ

നോക്കിയ വൺ വൺ ഡബിൾ സീറോയിൽ കൂട്ടമണിയടി തുടങ്ങി, സ്നൂസ് അമർത്തി പിന്നെയും കിടന്നു. അൽപ്പ സമയത്തിനകം ദോ പിന്നേം.. കണ്ണു തുറന്നു. സമയം എട്ടര. അപ്പുറത്തെ കട്ടിൽ ഖാലി, താഴെ പായ ഖാലി. റൂം മെം കോയി നഹി. പരട്ടകളെല്ലാം രാവിലെ എഴുന്നേറ്റ് ഗോളേജിലേക്ക് കെട്ടിയെടുത്തിരിക്കയാണ്. നന്നാവില്ല, ഒരിക്കലും നന്നാവില്ല. പഠിച്ചിട്ട് നന്നായ എത്ര പേരുണ്ട് ലോകചരിത്രത്തിൽ? മേശപ്പുറത്ത് പേസ്റ്റിന്റെ ട്യൂബ് മലർന്നു കിടപ്പുണ്ട്, നാലു ദിവസമായി അതിനെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവനൊക്കെ വല്ല പോലീസ്-സ്റ്റേഷനിലും വച്ച് ഉരുട്ടലിനു പ്രാക്റ്റീസ് കിട്ടിയിട്ടുണ്ടോ? ഉരുട്ടലുകൊണ്ടൊന്നും ഇനി ...

Read More »

മഴക്കടവ് – സജീഷ് സത്യൻ

“നല്ല മഴ വരണൊണ്ട് സീതേ, ഇന്ന് നേരത്തെ തോണി അടുപ്പിച്ചേര്”. മണിയന് മാഷ് കുട നിവര്ത്തിപ്പിടിച്ചു. സീത തുഴ വീശിയെറിഞ്ഞു. “എപ്പളാ നിന്റെ കല്യാണം”. മാഷ് ചോദിച്ചു. സീത ചിരിച്ചു. “ഒന്നും ആയിട്ടില്ല മാഷെ. കഴിഞ്ഞീസം ഒരു കൂട്ടര് വന്നിരുന്നു. പതിനഞ്ചു പവനില് കച്ചോടം ഉറപ്പിച്ചു. വയറു നിറയെ മീഞ്ചാറും കൂട്ടി ചോറും കഴിച്ചു പോയ പോക്കാ”. “ന്നിട്ട്”. മാഷ് നെറ്റി ചുളിച്ചു. സീത ചവച്ചു കൊണ്ടിരുന്ന മുറുക്കാന് വെള്ളത്തിലേക്ക് നീട്ടിത്തുപ്പി. “ന്നിട്ടെന്താ ഒരനക്കവും ഇല്ല”. സീത പറഞ്ഞു. “കഷ്ട്ടായല്ലോ”. മാഷ് സങ്കടപ്പെട്ടു. “എന്ത് ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura