കവിത

ബാല്യം

നിറ മഞ്ഞിൽ വഴി കീറി വന്നെത്തി ഇളവെയിൽ പൊൻ തൂവൽ വീശുമൊരു പുലർക്കാല പക്ഷി പോൽ … പാതിയോളം വിണ്ട പാട വരമ്പേറി , കുളിർ മഞ്ഞു താങ്ങുമാ തളിർ പുല്ലിൻ തലോടലിൽ , ഇളവെയിൽ ചൂടിൻ സുഖമറിഞ്ഞു നടന്നു നാം … ഇഴ വിട്ട നിക്കറും , പുസ്തക സഞ്ചിയും കയ്യിലും തോളിലും താങ്ങി നടക്കവേ .. ഇട വഴിക്കിരുവശം ഉയർന്നൊരാ മതിൽ ചാടി ആരാരും അറിയാതെ ആരാന്റെ അതിരിലെ – ചുവന്ന ചാമ്പയ്ക്കകൾ പതുങ്ങി പറിച്ചതും , പാടത്തിനരുകിലായ് കതിർ തഴുകി ...

Read More »

പ്രതീക്ഷ

വെളിച്ചമേ നിനക്കേകുവാൻ ഒരു മുഖം പോലും സ്വന്തമില്ലെനിക്കിന്നു കണ്ണുനീരിൽ നിലക്കാതൊഴുകവെ, നെരിപ്പോടിൽ സ്വയമെരിയവെ , വാക്കുകളാൽ രക്തം പൊടിയവേ, സ്വാതന്ത്ര്യമേ ,മരണമേ എൻ പ്രിയ തോഴനേ, കാത്തിരിക്കുന്നു ഞാൻ നിനക്കായ് സർവവും നല്കുന്നു ഞാൻ നിനക്കായ് എന്റെ പ്രാണനും പ്രാണന്റെ പ്രാണനും . ശലഭമായ എന്റെ കുഞ്ഞു ബാല്യത്തെ , പറവയായോരേൻ കൗമാര സ്വപ്നങ്ങളെ , ഒഴുകാൻ തുടങ്ങുന്നൊരെൻ യൗവന നിമിഷങ്ങളെ , കുന്തമുനകളാൽ നീ തകർത്ത ക്രൂര നിമിഷം… നിന്റെ കറുത്ത കരങ്ങളിൽ എന്റെ സ്വപ്നങ്ങൾ വാവിട്ടു കരഞ്ഞപ്പോൾ , നിന്റെ കണ്ണിലെ ...

Read More »

ഞങ്ങളില്ല

ഞങ്ങൾ താഴേയ്ക്ക് വളരുന്ന പടവലങ്ങകളാകാം, ഇരുളും മുമ്പ് വീടണയുന്ന പക്ഷികളാകാം, ശരീരം മുഴുവനും പൊതിഞ്ഞുകെട്ടി മൃതദേഹങ്ങളാവാം, വേദനിച്ചാലും കരയാനറിയത്ത കല്ലുകളാവാം, ഉറക്കെച്ചിരിക്കാനറിയാത്ത മൗനികളാവാം, എത്ര ആക്രമിക്കപ്പെട്ടാലും മിണ്ടാതിരിക്കുന്ന കഴുതകളാവാം, ചിറകുണ്ടായിട്ടും പറക്കാനറിയാത്ത വിഢ്ഢിപ്പറവകളാകാം. പക്ഷേ എല്ലാവരും പുറകോട്ട് നടന്നു തുടങ്ങുന്ന ഈ കാലത്ത് , ‘അരങ്ങിൽ നിന്നും അടുക്കളയിലേക്ക്’ മടങ്ങൂ എന്നാക്രോശിക്കപ്പെടുന്ന കാലത്ത് ഞങ്ങൾ മനുഷ്യസ്ത്രീകളാവാനില്ല!! വിനീത പി

Read More »

ബാല്യ കാലം

ഒറ്റക്കിരിന്നപ്പോള് ഓര്ത്തു പോയ് ഞാനെന്റെ ചെറ്റക്കുടിലിലെ ബാല്യകാലം ചുറ്റുമതിലുകള് ഇല്ലാത്തൊരാ വീട്ടിന് മുറ്റത്തിരിന്നു കളിച്ച കാലം കുറ്റിമുല്ലപ്പൂവിന് നറുമണമേറ്റുകൊണ്ട് നടുമുറ്റത്തോടിക്കളിച്ച കാലം ഉറ്റവരായുള്ള കൂട്ടരോടൊത്തിട്ടു ചുറ്റുമിരിന്നു കളിച്ച കാലം തെറ്റുകളായിരം ചെയ്തിട്ടു പിന്നെയും പെറ്റമ്മ പൊറുത്തോമനിച്ച കാലം ഇറ്റിറ്റു വീഴുന്ന കണ്ണുനീര് കാണവെ ചിറ്റമ്മമാര് വന്നെടുത്തോമനിച്ച കാലം ഉറ്റുനോക്കുന്നു ഞാനിന്നുമാ കാലം ഏറ്റം മോദമോടക്കാലമിനിയും വരാനായ് പറ്റില്ല പറ്റില്ല ഇനിയൊരു നാളുമക്കാലം മാറ്റം കൂടാതെ വീണ്ടും വരുവാനായ്….. ചിഞ്ചു തുളസീധരൻ

Read More »

മൃണ്മയം

കൃത്യമായി ഓർക്കുന്നില്ല! കൌമാരം യൌവനത്തിലേക്ക് പടരുന്നതിന് മുൻപുള്ള, ഏതോ ഒരു ദശാസന്ധിയിരിക്കണം, എനിക്ക് ചുറ്റും ഒരു മണ്പുശറ്റ് കിളിച്ചത് വിവിധാനുപാതത്തിൽ അലസത, ഉഴപ്പ്,വിമുഖത ഇത്യാദികളുടെ മിശ്രണത്തിലായിരുന്നു അതിന്റെ അങ്കുരണം വളർച്ച പക്ഷെ വിസ്മയകരമായിരുന്നു! മീശ കിളിർക്കും പോലെ അല്ലെങ്കിൽ താടി വളരും പോലെ ഒരു ജൈവികവളർച്ചയുടെ എല്ലാ സ്വാഭാവികതയുമതിനുണ്ടായിരുന്നു മുഖം നോക്കിയ കണ്ണാടികളിലൊന്നും അത് പക്ഷെ പ്രതിഫലിക്കപ്പെട്ടില്ല കണ്ണാടിക്കു പകരമായി കരുതിയ ചങ്ങാതിയിലും അറിഞ്ഞിരുന്നെങ്കിൽ …… മുളയിലെ നുള്ളാമായിരുന്നു..! എന്നു വ്യാമോഹിക്കുന്നു, സന്തപ്തയൗവ്വനം! അങ്ങനെയിരിക്കെ ഒരു നാൾ ഉഷ്ണകാറ്റടിച്ചു. അതിൽ പിന്നെ പുറ്റിനുള്ളം ഉഷ്ണമേഖലയായി ...

Read More »

അഭയാര്ഥികള്

ഇന്നെലെ ഇഴച്ചേര്ന്നിമചേര്ന്ന് , ഇരതേടിവന്നവര് കുടിയേറ്റക്കാര്. ഇന്നിവര് ഇരപാകിമുളപ്പിച്ച, മതവൃക്ഷശിഖരങ്ങളില് ജാതിതൂക്കി. മതക്കോലകെട്ടരങ്ങില് നിന്നോടിയകലുന്നവര്, ഈ ഭൂഗോളച്ചെരുവിലൊരിറ്റു ശാന്തിതന് – വെള്ളക്കീറുനോക്കിയലയുന്നവര് അഭയാര്ഥികള്. തിരയാര്ത്തിയോടണഞ്ഞിട്ട മണലില്, മുഖംചേര്ത്തടിഞ്ഞു പിടഞ്ഞീര്ന്ന ബാല്യത്തിനറിയുമോ, മതശരങ്ങളും മതഭ്രാന്തിന്ശാലകളും. കാവ് തീണ്ടി , പുഴയൂറ്റികുടിച്ച ഞാന്, കത്തുന്ന പാടവുംമറികടന്നോടി, അകലെ നില്ക്കുമാ കുന്നാര്ത്തിയോടുണ്ണാന്. മണ്പുറ്റു പുണരുമീ വീടിനുമ്മറപ്പടിയില് , ഇറ്റുവീണ തുലാമഴ ജീര്ണിച്ചോഴുകിയീ- കെട്ടിടപാടങ്ങള്ക്കിടയിലൂടെ. മരവിച്ചീര്ന്നമനമൊന്നില് മരനീറിന് പുളിപ്പേറ്റു, മതഭ്രാന്തനായി അലയുന്നു. ഇനിയാ അന്യഗ്രഹത്തിലെക്കൊരു പലായനം, അഭയാര്ഥിയായി… വിപിൻ കുമാർ കെ പി

Read More »

രക്തസാക്ഷി

കാറ്റിനെ പ്രണയിച്ച ദീപനാളം; ഒരു സന്ധ്യയില് കാറ്റിന്റെ കൈ പിടിച്ച് അത് ദൂരേക്ക് നടന്നു പോവും. ഇരുട്ട് ബാക്കിയാവും. രാവൊന്നുറങ്ങിയുണരുമ്പോള്, വെളിച്ചം പരക്കുമ്പോള്, ലോകം എല്ലാം മറക്കും. കാറ്റ് പിന്നെയും ഇലച്ചാര്ത്തിനെ ചിരിപ്പിച്ചുകൊണ്ട് കടന്നു പോവും… രാഹുൽ ബ്ലാത്തൂർ

Read More »

വ്യാസന്റെ പുതിയ തൂലിക

ഗുരുനാഥ! നിന്റെ കൈക്കുമ്പിളിൽ നിന്നുമൊരു മറുമഹാഭാരതം ചോർത്തി നൽകൂ. കരുതേണ്ട നീ പഴയോരോർമ്മയാം പനയോല, അതിലുള്ളതൊന്നും നമുക്കുവേണ്ട! ഇവിടെ നിൻ തൂലികയ്ക്കുള്ളിൽ നിറയ്ക്കുവാൻ ചുടുചോര ഞങ്ങൾ പകർന്നു നല്കാം. ഇവിടെന്റെയുള്ളിലെപ്പാപം വെളുപ്പാക്കി- യവിടെത്തെഴുത്തോലയാക്കിനല്കാം. കരിപുണ്ടടർന്ന പാഴ്ജീവിതക്കാഴ്ചകൾ കരുതലോടെന്നേ കരുതിവെച്ചു. അമ്മമാർ കുഞ്ഞിനെക്കാശിനായ് വിട്ടുകൊ- ണ്ടന്നംചമയ്ക്കുന്ന കഥയാവണം. അഞ്ചുമാസം തികഞ്ഞീടാക്കിടാവിനെ- ക്കൊല്ലും പിശാചിന്റെ കാമദാഹം. വേണം കഥയ്ക്കുള്ളിലഞ്ചാറു കാശിനാ- യമ്മയെക്കൊല്ലുന്ന പുത്രസ്നേഹം. തീവണ്ടി ചൂളം വിളിക്കണം കൂടെയൊരു anj ദീനമാം രോദനം കേൾക്കണം, അതിന്നുപേർ സൗമ്യയെന്നാവണം. ഒരമ്മതൻ നോവുന്ന ഗർഭപാത്രത്തിന്റെ ചിത്രം വരയ്ക്കണം. കാമാർത്തി പൂണ്ട ...

Read More »

ഒ. പി.

നീണ്ടുമെലിഞ്ഞൊരു പട്ടിണി ഹൃദയം വേച്ചു വന്നു ഇടനാഴിയിൽ നിന്ന് പതിവു കൈ നീട്ടി. നീളൻ ബഞ്ചിൽ അടിഞ്ഞു കൂടി തടിച്ചു കുറുകിയ മറ്റൊരു ഹൃദയം പതിയെ തിരികെ ചോദിച്ചു…. “കൊളസ്ട്രോളുമുണ്ട്… കൊഴുപ്പടച്ചിട്ട രണ്ടു വാൽവും മിച്ചമുണ്ട്, മതിയോ…” വെയിലേറ്റു ക്യൂവിൽ കൊക്കിക്കുരച്ചും തൊണ്ട പൊട്ടിച്ചും ഒരു ശ്വാസകോശം സ്പോഞ്ച് പിഴിയുന്ന ടിവി പരസ്യം നാല്പത്തി രണ്ടാമതും കണ്ടു… ഒൻപതാം വാർഡിന്റെ വാതിൽക്കലപ്പോൾ മദ്യം വിയർത്തു ഛർദ്ദിച്ചൊരു കരൾ പിടച്ചു. കൂടെ, കരളിന്റെ കരളും പിടഞ്ഞു… ഓർമക്കേടിനു വഴിതെറ്റിയ ഓ.പി. ക്ക് മുന്നിൽ പാരസെറ്റമോൾ മണമുള്ള ...

Read More »

ഈ അച്ഛനൊരു ഹതഭാഗ്യൻ

നില്ക്കുകയാണവൾ, വരാന്തയുടെ മൂലയിൽ ഏകയായ് മുഖം താഴ്ത്തി നിൽക്കുന്നു, ഒരപരാധിയെ പോലെ. ദൃഷ്ടിയില്ലിവിടേക്ക്, ജനിപ്പിച്ചതോർത്തുപോയ്‌ ഒരു നിമിഷം കണ്ണുനീരൊരു തുള്ളിയെങ്കിലും വരുവെങ്കിലതു പുണ്യം. നിർദ്ദയം തള്ളിയകറ്റിയാ മനസ്സിലെ ചിന്തകൾ എന്തുപറഞ്ഞു താൻ ആശ്വസിപ്പിക്കേണ്ടൂ, അറിയില്ല. നഷ്ടമായ് കുരുന്നിലേ മാതൃസ്നേഹം, ഏതുമില്ലാതെ തൻ മകൾ ഹേതുവായ് പൊയ്പോകയാണ് ദാമ്പത്യവും. ഒരിക്കലുള്ളിളിരുപ്പ് തുറന്നു കാട്ടിയതിൻ ശിഷ്ടം എത്തിച്ചതീ കോടതിമുറികളിൽ, അന്ത്യവിധിക്കായ്. ക്രമപുരസരം അടുക്കുന്ന രേഖകൾ കാണ്കെയ മുന്നിലാളുകയായ്, ഒരു തീജ്വാല മൊത്തമായ്‌ വിഴുങ്ങിടാനായ്. ഈ അച്ഛനെന്തൊരു ഹതഭാഗ്യനായ്, പഴിക്കുക സ്വയം തൻ സന്താപചിന്തകൾ അവളുടെ സന്തോഷമാകവേ. അതുകാണ്കെ ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura