കവിത

ഒരു കിളി, മനുഷ്യനോട്

[കൊടുംവെയിലിൽ നിന്നും രക്ഷ തേടി ഒരു ചെറു മരത്തിന്റെ തണലിലേക്ക് കിതച്ചെത്തിയ ഒരു മനുഷ്യനോട്, ആ മരത്തിന്റെ ശിഖരത്തിലുണ്ടായിരുന്ന ഒരു കിളി….] മനുജാ, നീയവശനായ് തണൽ തേടിയെത്തുമ്പോൾ അനുചിതമാകാമെൻ പരിദേവനം പറയാതിരിക്കുവാൻ ആവില്ലെനിക്കു നിൻ- മുൻ തലമുറക്കാർ തൻ ദുഷ്ചെയ്തികൾ ! ഒരുവേള നോക്കൂ നീ ചെറുമരമിതിലില്ല ഒരു ചെറുതളിർ പോലും ശിഖരങ്ങളിൽ പൂവില്ല, കായില്ല, പൂക്കാൻ കൊതിയില്ല കാറ്റിലൊന്നുലയുവാൻ ആശയില്ല ! നീയും നിൻ മക്കളും മാളിക പണിയുവാൻ അടിയോടെ പിഴുതു മരങ്ങളെല്ലാം ഒരുവേള തായ്ത്തടി മൂത്തുവെന്നാൽ നീ, ഈ ചെറുമരവും മുറിച്ചെടുക്കും ...

Read More »

അമ്മ

അമ്മ തൻ ഉദരത്തിൽ മെല്ലെ ഞാനുറങ്ങവേ മെല്ലെ എൻ മേനിയിൽ കര സ്പർശമേറ്റു ഞാൻ ഉണരവേ കണ്ടു ഞാൻ മനം തുളുമ്പുന്നൊരു വാത്സല്യദേവതയേ അമ്മയെന്നോതുവാൻ എൻ അധരം തുടിക്കവേ തന്നു നിന്നുഉളിലെ വാത്സല്യമധുവും എന്നെയീ ധരണിയിൽ വാഴുവാനും പഠിപ്പിച്ചു നല്ല വാക്കോതുവാനും എൻറെ പിഞ്ചു കാലിടറാതെ നടക്കുവാനും എൻ നിഴലിനു തുണയായീ എൻ കളികൊഞ്ചലിനു നാദമായി എന്നും നിറയുമോരൈശ്വര്യമായി എന്നമ്മ തൻ കരങ്ങൾ തുണയ്ക്കണേ എന്നൊരു പ്രാർത്ഥനാ ഗീതം പാടി നിറഞ്ഞ പുഞ്ചിരിയാലെൻ മനസ്സിൽ ഒളി മങ്ങാതെ നിറഞ്ഞൊരു വദന മാണെന്നും എന്നമ്മ ജിഷ ...

Read More »

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്

ആഴിക്കുളിരിന്റെ ആഴത്തിനുള്ളിലെ അമ്മക്കഥയുടെ പൊരുൾ തേടി , ആരോരുമറിയാതെ പോയോ നീ- യൊരു നാളിൽ തോണിയിലേറി മെല്ലെ . പവിഴക്കുടകീഴിലുറങ്ങും പളുങ്കിന്റെ പരിമളം തേടി നീ പോയതാണോ …? ഏഴാം കടലിനുമക്കരെ കാണുന്ന മാളിക നിന്നെ വിളിച്ചതാണോ ..? അമ്പിളി മാമനെ കുമ്പിളിൽ കാട്ടി- യിട്ടമ്മ താരാട്ടുമോമന പൈതൽ നീ . അമ്മിഞ്ഞപ്പാലിന്റെ നേരിനുള്ളിൽ തനയ വിശ്വാസത്തിൻ കാതലും നീ . മതമില്ല , ജാതിയും നിറവുമില്ലോമനെ ദേവ പൂവാടി തൻ കുളിരാണ് നീ … വാക്കിന്റെ കള്ളവും , നോക്കിന്റെ ചിന്തയും സ്മേരത്തിൻ ...

Read More »

പ്രഭാതസവാരി

ആരോഗ്യശീലങ്ങൾ നേർവഴിക്കാക്കുവാൻ ചിന്ത തുടങ്ങിയിട്ടേറെ നാളായ്. വ്യാധിഭയങ്ങൾ ഫണമുയർത്തും മുൻപേ ശീലത്തിലൊന്നായ് പുലർന്നടത്തം. എന്നും നടക്കാനിറങ്ങുമ്പോൾ, വഴിവക്കിലെന്നെയും കാത്തൊരാൾ നിന്നിരുന്നു. ഉപചാരമില്ലാത്ത ഉന്മാദിയെപ്പൊലെ എന്റെ അനുവാദമില്ലാതെ കൂടെവന്നു. വാക്കുകൾ‍ പൂക്കും മരങ്ങൾ‍ നീളെ ഇലകൾ തളിർത്തും കൊഴിഞ്ഞും പാതകൾ നീളെ പലതും പറഞ്ഞും കാതങ്ങൾ ഞങ്ങൾ നടന്നു തീർത്തു. ** ** ഇന്നു ചങ്ങാതിയെക്കണ്ടില്ല, കാത്തുനില്ക്കാ്തെ നടന്നുപോയ് ഞാൻ. തിരികെ വരുംവഴി കണ്ടൂ തെരുവിലൊരാൾക്കൂട്ടം. ആരെയോ വണ്ടിയിടിച്ചതാണത്രേ ; ആളിനെ മെല്ലെ വകഞ്ഞു മാറ്റി വിടവിലൂടകമൊന്നു നോക്കവേ കാണായ് വീണു കിടക്കുന്നെൻ ചങ്ങാതി. ചുറ്റിനും ...

Read More »

ഓർമ്മകൾ

ഇന്നീ തറവാട്ടു മുറ്റത്തു എകനായി ഞാൻ ഇവിടെയെങ്ങോ മറന്നുവെച്ച ആത്മാവിനെ തേടിയലയുന്നു ഒരു ഭൂതകാലക്കുളിർ എന്നെ വീശി കടന്നുപോകുന്നു ഊഞ്ഞാലാട്ടിയ ഇലഞ്ഞിമരം എന്നെ മാടി വിളിക്കുന്നു ഊഞ്ഞാലാട്ടുവാൻ ആരുമില്ലെന്നറിയുന്നു ഉന്മാദ ബാല്യം കാല്പാടുകൾ കൊത്തിവെച്ച കളിനിലങ്ങളിൽ നിഷ്കളങ്ക സൗഹൃദങ്ങൾ ഒഴുകി അകന്ന മഴച്ചാലുകൾ തെളിയുന്നു കരിപിടിച്ച ചാരുകസേരയില് മുത്തശ്ശനെന്ന നിഴല് മരം. പൊളിഞ്ഞുവീഴാറായ അടുക്കളയിലെവിടെയൊ മുത്തശ്ശി ഉളിപ്പിച്ചുവെച്ച സ്നേഹകൽക്കണ്ടങ്ങൾ ഉളിഞ്ഞിരിക്കുന്നു തൊടിയിലെ അമ്മിണിപ്പശു ഓർമ്മകളിൽ സ്നേഹം ചുരത്തുന്നു എന്റെ ഓർമ്മകൾ ഇവിടെ വിറുങ്ങലിക്കുന്നു എനിക്കു എന്നെ നഷ്ടമായത് എവിടെയെന്നറിയാതെ ഞാൻ അലയുന്നു വിവേക് പിവി

Read More »

വന്ദനം   

ദൈവത്തി൯ നാട്ടിലെ പൊ൯ തിലകമായ് അനന്തപുരിയുടെ കണ്ണിലുണ്ണിയായ് രജത ശോഭയില് വിരാജിക്കുമീ സാന്കേതികോദ്യാനത്തിനു വന്ദനം. ഏത്രയോ പേര്ക്കു നീ അഭയമെന്നറിയുന്നു എപ്പോഴോ നിന്നില് ഞാ൯ അലിഞ്ഞുവെന്നറിയുന്നു. ഇനിയുമനേകം ജ൯മാന്തരങ്ങളെ മാറോടണയ്ക്കാ൯ കൊതിച്ചു നീ ഒരുങ്ങുന്നു. പച്ചയാം സഹ്യന്െറ പൈതലോ നീ? അതോ അറബിക്കടലി൯ വെണ്മുത്തോ? ഒരിക്കലും വറ്റാത്ത ഊര്ജ്ജവുമായ് മാടി വിളിക്കുന്നു ടെക്കികളെ. നാടിന്നൊപ്പം വളര്ന്നതോ അതോ നാടു നിന്നോടൊപ്പം വളര്ന്നതോ? നിന്നെ വളര്ത്താ൯ യത്നിച്ചോര്ക്കെല്ലാം നൂറിരട്ടിയായ് നീ നല്കിയല്ലോ. കഴകൂട്ടമെന്നൊരു കൊച്ചു നാടിനെ ടെക്കികള്ക്കെല്ലാം പരിചിതയാക്കി നീ. തുടരുന്ന യാത്രയില് മതിവരുവോളം അവര്ക്കെല്ലാമെല്ലാമായി ...

Read More »

നഷ്ട സ്വപ്നം

ജീവിതമെന്നെ കൂരമ്പുകൾ കൊണ്ട് കുത്തുന്നു, എന്നെ നോവിക്കുന്നു ഞാനോ പ്രഭാതമുണരാതെ എന്തിനോ വേണ്ടി കാത്തിരിക്കുന്നു ജനലഴികളിലൂടെ ഞാൻ കാണുന്നു, ഇരുളിൻ കറുത്ത കൈകൾ എന്നെപിച്ചിച്ചീന്തി എൻ ജീവനെടുക്കാൻ കൊതിക്കുന്ന കൈകൾ പേടിച്ചു വിറച്ചു പോയി ഞാനെങ്കിലും അഭയം തേടിയാ മരത്തണലിൽ എൻറെ കണ്ണുനീർ തുള്ളികളാൽ വളർന്നു വലുതായ വൃക്ഷമേ നിൻറെ നീണ്ടതാം ശാഖകളാൽ നീയെന്നെ തഴുകുമെന്നോർത്തതു തെറ്റോ നിന്നിൽ അഭയം തേടിയതെന്റെ ഏറ്റവും കഠിനമാം മറവിയോ എവിടെയാണാ മാംസ ദാഹികൾ, എവിടെയാണ് ജീവനു വിലപേശുന്നവർ എവിടെയാണെന്റെ സ്വപ്നങ്ങളും, അതിൽ കുരുത്ത നൂറായിരം മോഹങ്ങളും നഷ്ട ...

Read More »

പരമാര്‍ത്ഥം

അര്ത്ഥം ഇല്ലാത്ത ചിന്തകള്‍ ചിന്ത ഇല്ലാത്ത വാക്കുകള്‍ മറവിയിലേക്ക് ഓടുന്ന ഓര്മ്മചകള്‍ ഓര്മ്മലകള്‍ ആവുന്ന നിമിഷങ്ങള്‍ ഇന്നും ഇന്നലെയും ഇനി നാളെയും പൊഴിയുന്ന കണ്ണീരിന്റെ രസം ഉപ്പ്‌ തന്നെ വിങ്ങുന്ന ഹൃദയത്തിൻ നീര്‌ തന്നെ കരയുവാനായി മാത്രം ജനിച്ച ജന്മങ്ങള്‍ ഉണ്ടോ? ചിരിക്കുവാനായ് മാത്രം പിറന്ന മനുഷ്യരുണ്ടോ? കാണുന്ന ലോകത്തിന്‍ മറവിലായ്‌ കാണാത്ത ലോകം ഉണ്ടെന്ന അറിവുമുണ്ടോ? എന്നും ഇന്നും എന്നേക്കും ജീവിതങ്ങള്‍ പറയുന്ന കഥകള്‍ ഒന്നു തന്നെ പാടുന്ന പാട്ടിന്റെ രാഗവും ഒന്നു തന്നെ നാളെയുടെ ആധിയും ഇന്നലെയുടെ നോവും ഓര്ത്തു നിലവിളി ...

Read More »

സെൽഫി(ഷ്) സ്റ്റിക്കുകൾ

മണ്ണിന്റെ മണമെനിക്ക് മടുത്തുതുടങ്ങിയിരുന്നു മണ്ണിലേക്ക് നോക്കാൻ ഞാൻ മറന്നുപോയിരുന്നു ഉയർത്തിപ്പിടിച്ച സെൽഫിസ്റ്റിക്കിൽ മാത്രമായിരുന്നു എന്റെ കണ്ണുകൾ ഒടുവിലത്തെ മരവും വെട്ടിവീഴ്ത്തപ്പെട്ടതും അവശേഷിച്ച നാൽക്കാലിയും ചത്തുവീണതും ചിറകടിയൊച്ചകൾ വെറുമൊരോർമ്മയായ് തീർന്നതും ഞാനറിഞ്ഞിരുന്നില്ല ഞാനെന്റെ സ്വപ്നസൗധങ്ങൾ പണിതുയർത്തുന്ന തിരക്കിലായിരുന്നു അവസാനതുള്ളി ജലവും വറ്റിത്തീർന്നതും അവസാനപുൽനാമ്പൂം കരിഞ്ഞുണങ്ങിയതും ലോകം വലിയൊരു മരുഭൂമിയായ് മാറിയതും ഞാനറിഞ്ഞിരുന്നില്ല ഞാനെന്റെ സുഖലോലുപതയുടെ ശീതളിമയിൽ മയങ്ങുകയായിരുന്നു ജീവവായുവിൽ വിഷം കലർന്നതും കൂടപ്പിറപ്പുകൾ ചത്തൊടുങ്ങിയതും ശവപ്പറമ്പുകൾ ചീഞ്ഞുനാറിയതും ഞാനറിഞ്ഞിരുന്നില്ല ഞാനെന്റെ ആയുധപ്പുരയുടെ ആഴമളക്കുന്നതിൽ മുഴുകിയിരുന്നു ഇന്ന് ഞാനവശനായ് തീർന്നിരിക്കുന്നു എന്റെ സമ്പാദ്യപ്പെട്ടി ശൂന്യമായിരിക്കുന്നു എന്റെ ദേഹം ...

Read More »

പ്ലാച്ചിമടയും മയിലമ്മയും

മലയാളക്കരയിലാദ്യം ടെലിവിഷൻ വന്നു, പിന്നെ കോള വന്നു, ബിഗ്ബിയും ഖാൻമാരും ക്രിക്കറ്റ് ദൈവങ്ങളും നിറഞ്ഞാടിയപ്പോൾ, നിറഞ്ഞു പതഞ്ഞിവിടെ പെപ്സിയും കോളയും. പിന്നെ, കുടിനീരു വറ്റി തെളിനീരു വറ്റി, കോളറ വന്നു ക്യാസർ വന്നു, കണ്ടു കേൾക്കാത്ത മാറാവ്യാധികൾ പെറ്റു പെരുകി. വട്ടം കൂടി നാട്ടുകാർ കൂട്ടം കൂടി കൂട്ടുകാർ, കുടിവെള്ളം കിട്ടാനെന്തു വേണം?. തൊണ്ണൂറു കഴിഞ്ഞൊരു മുത്തിയമ്മ പറഞ്ഞു, കേരം നിറഞ്ഞൊരു കേരളത്തിൽ പെപ്സിയും കോളയും എന്തിന്?. ഒത്തു കൂടു കൂട്ടുകാരേ, നാടു കടത്തു പെപ്സിയും കോളയും. വളരട്ടെ ഇനി വളരട്ടെ, തളരാതെ വിളരാതെ ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura