@admin

Posts by @admin 88  
   
വന്ദനം   
ദൈവത്തി൯ നാട്ടിലെ പൊ൯ തിലകമായ് അനന്തപുരിയുടെ കണ്ണിലുണ്ണിയായ് രജത ശോഭയില് വിരാജിക്കുമീ സാന്കേതികോദ്യാനത്തിനു വന്ദനം. ഏത്രയോ പേര്ക്കു നീ അഭയമെന്നറിയുന്നു എപ്പോഴോ നിന്നില് ഞാ൯ അലിഞ്ഞുവെന്നറിയുന്നു. ഇനിയുമനേകം ജ൯മാന്തരങ്ങളെ മാറോടണയ്ക്കാ൯ കൊതിച്ചു നീ ഒരുങ്ങുന്നു. പച്ചയാം സഹ്യന്െറ പൈതലോ നീ? അതോ അറബിക്കടലി൯ വെണ്മുത്തോ? ഒരിക്കലും വറ്റാത്ത ഊര്ജ്ജവുമായ് മാടി വിളിക്കുന്നു ടെക്കികളെ. നാടിന്നൊപ്പം വളര്ന്നതോ അതോ നാടു നിന്നോടൊപ്പം വളര്ന്നതോ? നിന്നെ വളര്ത്താ൯ യത്നിച്ചോര്ക്കെല്ലാം നൂറിരട്ടിയായ് നീ നല്കിയല്ലോ. കഴകൂട്ടമെന്നൊരു കൊച്ചു നാടിനെ ടെക്കികള്ക്കെല്ലാം പരിചിതയാക്കി ...

Default
October 31, 2016
October 31, 2016
October 31, 2016
സെൽഫി(ഷ്) സ്റ്റിക്കുകൾ
മണ്ണിന്റെ മണമെനിക്ക് മടുത്തുതുടങ്ങിയിരുന്നു മണ്ണിലേക്ക് നോക്കാൻ ഞാൻ മറന്നുപോയിരുന്നു ഉയർത്തിപ്പിടിച്ച സെൽഫിസ്റ്റിക്കിൽ മാത്രമായിരുന്നു എന്റെ കണ്ണുകൾ ഒടുവിലത്തെ മരവും വെട്ടിവീഴ്ത്തപ്പെട്ടതും അവശേഷിച്ച നാൽക്കാലിയും ചത്തുവീണതും ചിറകടിയൊച്ചകൾ വെറുമൊരോർമ്മയായ് തീർന്നതും ഞാനറിഞ്ഞിരുന്നില്ല ഞാനെന്റെ സ്വപ്നസൗധങ്ങൾ പണിതുയർത്തുന്ന തിരക്കിലായിരുന്നു അവസാനതുള്ളി ജലവും വറ്റിത്തീർന്നതും അവസാനപുൽനാമ്പൂം കരിഞ്ഞുണങ്ങിയതും ലോകം വലിയൊരു മരുഭൂമിയായ് മാറിയതും ഞാനറിഞ്ഞിരുന്നില്ല ഞാനെന്റെ സുഖലോലുപതയുടെ ശീതളിമയിൽ മയങ്ങുകയായിരുന്നു ജീവവായുവിൽ വിഷം കലർന്നതും കൂടപ്പിറപ്പുകൾ ചത്തൊടുങ്ങിയതും ശവപ്പറമ്പുകൾ ചീഞ്ഞുനാറിയതും ഞാനറിഞ്ഞിരുന്നില്ല ഞാനെന്റെ ആയുധപ്പുരയുടെ ആഴമളക്കുന്നതിൽ മുഴുകിയിരുന്നു ഇന്ന് ഞാനവശനായ് തീർന്നിരിക്കുന്നു ...

Default
October 31, 2016
October 31, 2016
October 31, 2016
പുറംതിരിഞ്ഞു നിൽക്കുന്ന കാലത്തിനോട്
പറയാനുള്ളതൊക്കെയും പുറംതിരിഞ്ഞു നിൽക്കുന്ന കാലത്തിനോട് . ഉണരാൻ പോക്കുന്ന വെയിലിന്റെ വിശാലതയിലേക്ക്- മുളച്ചുയരാൻ വെമ്പുന്ന പുൽനാമ്പുകളെപ്പറ്റി. നെഞ്ചിൽ കനൽക്കട്ട നീറ്റുന്ന അമ്മമാരുടെ വ്യഥകളെപ്പറ്റി, നിന്റെ മണ്ണിൽ ആത്മശാന്തി തേടി അലയുന്ന ഓർമകളെപ്പറ്റി കാലൊടിയാറായ ബെഞ്ചിന്റെ അറ്റത്തിരുന്ന് മഞ്ചാടിമണികൾക്ക് കണ്ണെഴുതുന്നുണ്ട് ഒരുവൾ. അറ്റം പൊട്ടിയ സ്കെയിലിന്റെ ഹൃദയത്തിലൂടെ നോക്കി ആകാശത്തൊരു മഴവില്ലു വിരിക്കുന്നുണ്ട് വേറൊരുവൾ . ഒരുവളിപ്പോഴും പഠിച്ചുതീർക്കേണ്ടപാഠങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നുമുണ്ട്. വർഗീയതയും തീവ്രവാദവും അവർക്കുമേൽ കരുത്ത കരിമ്പിടം വിരിക്കാൻ കോപ്പുകൂട്ടുമ്പോൾ, പകലിന്റെ കാതിൽ മുഴങ്ങുന്നത് വെയിലിനുമേൽ പെയ്യാൻ വെമ്പുന്ന- ...

Default
October 31, 2016
October 31, 2016
വിരഹകഥയിലെ നായകനൻ
ദേവീ നിൻ വിരഹകഥയിലെ പ്രിയ നായകനായ് ഞാൻ… നിൻ കവിളിലെ നുണക്കുഴികളിൽ വിരിഞ്ഞ പ്രണയകവിതകളും നിന്നെ തരളിതയാക്കിയ മധുരപ്പതിനേഴിൻ ഓർമ്മകളും… ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ നിൻ ഹ്രിദയവ്യഥകളൊ, നനവാർന്ന സ്വപ്പ്നങ്ങളൊ, പിരുയുവാനാകാത്ത സന്ധ്യകളിൽ എൻ നെഞ്ചിലെ ചൂടേറ്റു കിടന്നതോ പിരിയേണമെന്നറിയാതെയൊ..? ആയിരം പകൽദൂരങ്ങൾക്കകലെ മറ്റേതൊ തീരത്ത് ഓർമ്മകളിലെ ആ മന്ദഹാസം… വിരഹവും കണ്ണീരും പറന്നെത്തിയ ദേശാടനക്കിളികളിൽ ആ വിഷദഭാവം നിഴലിക്കുന്നു… നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ, പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ, കൺചിമ്മിയ കടൽകാക്കകളിൽ, വിടവാങ്ങിയ ഗതകാലമേ….. അലിഞ്ഞലിഞ്ഞില്ലാതായ സ്വപ്നങ്ങൾ സീമന്ത ...

Default
October 31, 2016
എന്റെ ആത്മാവിന്‍ മണിച്ചെപ്പില്‍
കാറ്റൊന്നു മൂളുന്ന പാട്ടൊന്നതുണ്ട്, മാനത്തുതെളിയുന്ന മഴവില്ലതുണ്ട്, പഞ്ചാരിമേളത്തുടിപ്പുമായെത്തുന്ന തിരകളോ ആടിത്തിമിറ്ക്കുന്നുമുണ്ട്. മണ്ണിന്റെ മാസ്മര ഗന്ധ്മുണ്ട്, കാടിന്റെ ഹരിത വറ്ണാഭയുണ്ട്, വെയിലത്തുവാടിത്തളരാതെ നില്ക്കുന്ന പൂവതില് തേനുണ്ണും ഭ്രമരമുണ്ട്. ഒരു കുഞ്ഞു ചുണ്ടിന് കുസ്റുതിയുണ്ട്, മാത്റുഹ്റുദയത്തിന് വെമ്പലുണ്ട്, ഇണയെയും തേടി തിരഞ്ഞുപറക്കുന്ന പറവതന് കണ്ണിന്നാകാംഷയുണ്ട്. അരുവിതന് പാദസ്വരങ്ങളുണ്ട്, കുരുവിതന് ചെല്ലച്ചിലമ്പലുണ്ട്, അകതാരില് പെയ്യുന്ന മഴയൊന്നു കാതോറ്ക്കും , മനസെന്ന വെള്ളവേഴാമ്പലുണ്ട്. വറ്ണ്ണത്തരിവളത്തുണ്ടുകള് സൂക്ഷിച്ചും പഴമതന് പാവന സ്മരണയെ സ്നേഹിച്ചും വഴിതെറ്റിയെത്തുന്ന മേഘങ്ങള് തൂകുന്ന മധുകണം നല്കുന്ന രുചിയുമുണ്ട്. മനോജ് ജി ...

Default
October 31, 2016


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura