Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » ഐലാൻഡ്‌ എക്സ്പ്രെസിലെ പെൺകുട്ടി …. – വിപിൻ രാജൻ

ഐലാൻഡ്‌ എക്സ്പ്രെസിലെ പെൺകുട്ടി …. – വിപിൻ രാജൻ

സാധാരണ അവൻ വൈകിട്ടത്തെ ട്രിനിനാണ് നാട്ടിലേക്ക് പോകാറ് , പക്ഷെ അവന്റെ മനസ്സിൽ ഒരാഗ്രഹം ഇന്ന് നേരത്തെ പോയാലോ എന്ന് , അപ്പോളേക്കും വീട്ടിൽ നിന്ന് അമ്മ വിളിച്ചു ഇന്ന്നേരത്തെ വരണമെന് . ഓഫീസിൽ ചോതിച്ചപോൾ പൊയ്കൊള്ളനും പറഞ്ഞു . അവൻ വളരെ വേഗത്തിൽ നടന്നു റെയിൽവേ സ്റ്റേഷനിൽ എത്തി , ഭാഗ്യം ട്രെയിൻ പോയില്ല .. സ്ലീപേർ ടിക്കറ്റ്എടുക്കാനായി കാശ് എണ്ണി നോക്കി , ഇല്ല മോനെ …..
മാസവസാനാമയതുകൊണ്ട് കാശ് കമ്മിയാണ് .മടിച്ചാണെങ്കിലും അവൻ ജെനെറൽ കമ്പാർട്ട്മെന്റിലേക്കു ഒരു ടിക്കറ്റ് എടുത്തു പ്ലാറ്റ്ഫൊർമിലെക്കു നടന്നു.
കന്യാകുമാരി ബംഗ്ലൂര് ഐ.ലാൻഡ് എക്സ്പ്രസ്സ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് വന്നു. അവൻ ജെനെറൽ കമ്പാർട്ട്മെന്റിലേക്കു ഓടിയെങ്കിലും അതിൽ കയറിയില്ല കാരണം അതുപോലെതിരക്കാണ് ..
ടി ടി ആർ പിടിച്ചാൽ ഫൈൻ അടക്കാൻ പോലും കാശ് ഇല്ല.. എങ്കിലും അവൻ സ്ലീപേർ കമ്പർത്മെന്റിലേക്ക് ഓടി .. എസ് 12 ൽ കയറി , അപ്പോഴേക്കും ട്രെയിൻ ഓടിത്തുടങ്ങി . ഇത്തിരിഉള്ളിലേക്ക് നടന്നപോഴാണ്, ഇതിലും ഭേതം ജെനറൽ തന്നെ ആയിരുന്നു നല്ലതെന്ന് മനസിലായ്യത്… പിന്നെ ഒന്നും ആലോചിച്ചില്ല അവൻ നേരെ നടന്നു … എന്തായാലും ഇതിൽ എവിട്ന്കിലുംസ്ഥലം കിട്ടാതിരിക്കില്ല എന്നാ വിശ്വാസത്തോടെ…
ഒഴിഞ്ഞുകിടക്കുന്ന സീറ്റ് കണ്ടപ്പോൾ അവൻ വളരെ താഴ്മയായി തന്നെയാണ് ചോതിച്ചത് ‘ചേട്ടാ ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ‘ .. ചോതിക്കുന്നതിനു മുൻപേ ഉത്തരവും വന്നു .. ഇവിടെആളുണ്ട് ബാത്റൂമിൽ പോയതാ .. അതും കടിച്ചു കീറികൊണ്ടാണ് അവർ സംസാരിക്കുന്നത് … മനസ്സിൽ ഒരായിരം ക…. യും — മ…. യും കൂട്ടി ചീത്ത വിളിച്ചുകൊണ്ടു അവൻ പിന്നെയുംമുൻപോട്ടു നടന്നു… ഇതിനിടയിൽ ടെക്നോപാർകിലെ ചില ചെല്ലകിളികളെയും കണ്ടു , ഒരൂ ചിരി പാസാക്കി …, ഇനിയും കാണും ഇതുപോലെ കിളികൾ അങ്ങനെങ്കിൽ അങ്ങനെ അവൻവീണ്ടും നടന്നു..
ചെവിയിൽ ഹെട്സ്ട്ടും കുത്തി പാട്ടും കേട്ടാണ് അവൻ പോകുന്നത്… നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു മല്ലു സായിപ്പ് ..
അങ്ങനെ അവൻ ഒരു വിധം എസ് 6 ൽ എത്തി …
മൂന്നാമതെ കൂപ്പയിൽ എത്തിയപ്പോൾ അവിടെ ഒരു തട്ടമിട്ട കുട്ടി ഇരിക്കുന്നു , അവളുടെ അടുത്ത് ഒരു സീറ്റും ഒഴിഞ്ഞു കിടക്കുന്നു … ഇളം പച്ചനിറത്തിൽ ഉള്ള ചുരിദാർ , അതിന്റെ ഷാൾഅവൾ തലയിൽ കുടി ഇട്ടിടുണ്ട് . രണ്ടു കൈയിലും ഓരോ വള, ഒരു മാല, വിരലിൽ ഒന്ന് നോക്കി ,ഭാഗ്യം മോതിരം ഇല്ല , (കല്യാണം കഴിച്ചതല്ല). അവൻ മനസ്സിൽ ഒന്ന് ചിരിച്ചു .ചുറ്റിനും ഒന്ന്കൂടി നോക്കി ഭാഗ്യം ആ കുട്ടി തനിച്ചാണ് കാരണം കുടെയുല്ല്വർ കുറി തൊട്ടിട്ടുണ്ട് . അവന്റെ മനസ്സിൽ ലെഡു പൊട്ടി… ഇനി മുന്നോട്ടില്ല എന്നാ ഉറച്ച തീരു മാനത്തോടെ അവൻ അവളോട്ചോതിച്ചു …
ഞാൻ ഇവിടെ ഇരുന്നോട്ടെ……!
ചോതിക്കേണ്ട താമസം അവൾ ആ സീറ്റിൽ ഇരുന്ന ബാഗ് എടുത്തു മാറ്റി ഇരുന്നോളൂ എന്ന് പറഞ്ഞു..
സീറ്റു കിട്ടിയ സന്തൊഷത്തെക്കലുപരീ അവളുടെ അടുത്തിരിക്കാന് പറ്റിയല്ലോ എന്നാണ്. സകല ദൈവങ്ങല്ക്കും നന്ദി പറഞ്ഞു അവൻ ആ സീറ്റിൽ ഇരുന്നു .
ഇപ്പോൾ മനസ്സിൽ ലെഡു ഒന്നല്ല ഒരുപാടെണ്ണം പൊട്ടി………..
പെട്ടന്നവൾ അവനോടു ചോതിച്ചു ‘ഈ സീറ്റിൽ ഇരിക്കാമോ വെയില് അടിക്കുന്നു
അതാ…. . പിന്നെന്താ.. ഷുഅർ അവൻ മറുപിടി പറഞ്ഞു ..
അവർ സീറ്റ് മാറി ഇരുന്നു ……
അവൾ അവനോടു താങ്ക്സ് എന്ന് പറഞ്ഞു ഇത്തിരി ജാഡയിൽ അവനും ഓൽവയ്സ് വെൽക്കം എന്നും പറഞ്ഞു .
അങ്ങനെ ആദ്യത്തെ കാടമ്പ അവൻ കടന്നു..
പിന്നെ പറയണോ…,
അവൾ കൂടെ കൂടെ ഓരോന്നും ചോതിച്ചു കൊണ്ടേ ഇരുന്നു .. പേരും നാടും വീടും ജൊലീയും അങ്ങനെ കുറെ കാര്യങ്ങൾ .. എന്ത്തായാലും ഇങ്ങോട്ട് വന്നു മുട്ടിയതല്ലേ വെറുതെ ഇരികേണ്ടഎന്ന് അവനും തീരുമാനിച്ചു ..അവനും ചോതിച്ചു..
അവൻ : പേരെന്താണ് ?
അവൾ : കവിത ..
അവൻ : കവിതയോ ..? മുസ്ലീമുകൾക്ക് കവിതയെന്നു പേരിടുമോ?
അവൾ പൊട്ടിച്ചിരിച്ചു … കുടെയിരുന്ന സ്ത്രീയും പുരുഷനും ആ ചിരിക്കൊപ്പം കൂടി .. ചോതിച്ചത് കുഴപ്പമായോ .. അതോ ഞാൻ ശശി ആയോ !!… ആ ഇരുപ്പിൽ തന്നെ അവന് വല്ലാതെ ആയി ..ചമ്മൽ അറിയിക്കാതെ അവൻ വീണ്ടും..
തട്ടമിട്ടതു കൊണ്ട് ചോതിച്ചതാ !!
അവൾ : ഹിന്ദു ആയാലും മുസ്ലീം ആയാലും ഞാൻ സുന്ദരിയല്ലേ..?
അവൻ : അതെ..
അവൾ : ഞാൻ കവിത നായർ.. ഇവര് എന്റെ അച്ഛനും അമ്മയും ..
അവൻ: ഓ ഐ.. സീ .. !!! ഹായ് അങ്കിൾ ഹായ് ആന്റി .. , ചമ്മൽ മറച്ചു വെച്ചുക്കൊണ്ട് അവൻ അവരെ പരിച്ചയപെട്ടു .. (സാൾട്ട് ആൻഡ് പേപ്പറിലെ സിനിമയിലെ മനുവിനെ പോലെ ..)
പിന്നീടവൾ വാചാലയായി .. അവനുമായി അവൾ സംസാരിച്ചുകൊണ്ടേ ഇരുന്നു … ക്രികെറ്റ് ,സിനിമ ,ബുക്സ് അങ്ങനെ പലതു അവരുടെ സംസാരത്തിൽ വന്നു.. അവന്റെ കാഴ്ചപ്പാടിൽഅവർ ഒരേ വേവുലെങ്ങ്ത് ഉള്ളവരാണ് ….
പിന്നീടവൾ എം ടി യുടെ രണ്ടാം മൂഴം എന്ന ബുക്കിനെ പറ്റിയും കുറെ പറഞ്ഞു.. അവൻ ഏറ്റവും കൂടുതല് അതിശയിപ്പിച്ചത് അവളുടെ ക്രികെടിന്റെ അറിവിനെ കുറിച്ചാണ് ..പിന്നെ അവർവീണ്ടും പലതും സംസാരിച്ചു കൊണ്ടേ ഇരുന്നു ,…
ട്രെയിനിൽ കപ്പലണ്ടി വില്ക്കുന്ന ആ പ്രായം ഉള്ള അപ്പുപ്പൻ വരുന്നത് അവന് കണ്ടു. ഊണ് കഴിഞ്ഞു ദിവസവും ഒരു കപ്പലണ്ടി മിട്ടായി കഴിക്കുന്ന സ്വഭാവം അവനു ഉള്ളതുകൊണ്ട് ഒന്ന്വാങ്ങിക്കാൻ തോന്നി. അവൻ വാങ്ങിക്കാൻ പേഴ്സ് എടുകുംപോഴേക്കും അവൾ പൗചിൽ നിന്നും കാശ് കൊടുത്തു 2 പാക്കറ്റ് വാങ്ങി …….
ഒരെണ്ണം അവൾ അച്ഛനും അമ്മയ്ക്കും കൊടുത്തു ഒരെണ്ണം മുറിച്ചു അവനും കൊടുത്തു .
അപ്പോൾ അവൻ അമ്മയെ ഓർത്തു , വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ ഇപ്പോഴും അവാനോട് പറയാറുണ്ട് … , “ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങി കഴികരുത് , രാത്രിയിൽ എങ്ങും
പോകരുത് ,വെള്ളതില്ൽ എങ്ങും ഇറങ്ങരുത് ,ബൈക്കിൽ എങ്ങും പോകരുത് .” അങ്ങന്നെ പലതു അവൻ ഒറ്റ നിമിഷം കൊണ്ട് ഓർത്തെടുത്തു .
പക്ഷെ അവൾ കൊടുത്തപ്പോൾ അവനു വങ്ങാതിരികാനും തോന്നിയില്ല (അതും ഒരു പെണ്കുിട്ടി ),അവൻ അത് വാങ്ങി . കഴിച്ചു , കപ്പലണ്ടി മിട്ടയിക് നല്ല ടേസ്റ്റ് ഉണ്ട് ഇത്രയും ടേസ്റ്റ് ഞാൻപ്രേതീഷിച്ചില്ല അവൻ പറഞ്ഞു .. ഇടം കണ്ണാൽ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു .പിന്നെയും അവർ സംസാരിച്ചു കൊണ്ടിരുന്നു . ഇതിനിടയിൽ അവൾ അവന്റെ മീശ കൊള്ളാമെന്നു ,കുറച്ചു കൂടി തുമ്പ് ഇടണം എന്നും പറഞ്ഞു . “ആയികൊട്ടെ എന്ന് അവനും ഒരു ഡയലോഗ് കാച്ചി ” .
പെട്ടന്ന് അവളുടെ തലയിൽ നിന്നും ഷാൾ ഊർന്നു ഇറങ്ങി… അവൻ ആകെ സ്തംബ്ച്ചു പോയി …
നാവനക്കി ഒന്നും പറയാൻ അവനായില്ല്ല …എന്താ ചോതികെണ്ടാതെന്നു പോലും……
അവളുടെ തലയിൽ മുടിയില്ല ….. !!!!!!
അതെ , അവളൊരു കാൻസർ രോഗിയാണ് …
അപ്പോഴേക്കും അമ്മ അവളുടെ ഷാൾ എടുത്തു തലയിൽ കുടി ഇട്ടു കൊടുത്തു ……….
ഒരു ചിരിയോടു കൂടി അവൾ അവനോടു ചോദിച്ചു , …….
പേടിച്ചു പോയോ?
അവനു ഒന്നും പറയാൻ കഴിഞ്ഞില്ല…
പിന്നെയും അവൾ വാചാലയായി .
” ഞങ്ങൾ ആർ സി സി യിൽ പോയിട്ട് തിരിച്ചു വരുന്ന വഴി ആണ് . ബ്രെസ്റ്റ് കാൻസർ ആണ് ,
ട്രീറ്റ്മെന്റ് നടക്കുന്നു , രക്ഷപെടാൻ 5 % ചാൻസേ ഉള്ളു . ”
അവൻ ആകെ വല്ലാതായി … ശരീരം ഉരുകി തീരുനത് പോലെ അവനു തോന്നി … . പക്ഷെ അവൾ അതിനു സമ്മതിച്ചില്ല . അതെ ..താൻ ഒരു രോഗി ആണെന്ന് അവൾ വിശ്വസിക്കുന്നില്ല… തനിക്കൊരു അസുകവും ഇല്ല അതാണ് അവൾ…..
“ഡാ , ഡോണ്ട് അപ്സെറ്റ് . കം ഓണ് ചീർ അപ്പ് ” അവൾ പറഞ്ഞു
അവളെ പോലെ തന്നെ അവളുടെ അച്ഛനും അമ്മയും ഹാപ്പിയാണ് …… അപ്പോഴും അവനു ഒന്നും മിണ്ടാൻ കഴിഞ്ഞില്ല കാരണം ഇതിൻറെ ഒരു അറ്റതുപ്പോലും വരുന്നില്ല അവൻ അനുഭവിക്കുന്നപ്രശ്നങ്ങൾ …. അതെ കഷ്ടിച്ചു അടുത്ത വർഷം വരെ ജീവിക്കും എന്ന് ഡോക്റ്റെർസ് പറഞ്ഞ ഒരു സുന്ദരി
ഇരികുനത് കണ്ടോ , ഈ പോസ്ടിവ് മൈൻഡ് . സമ്മതിച്ചു കൊടുക്കണം . ഇവളുടെ മുന്നില് ഞാൻ ഒന്നുമല്ല ….. അവന്റെ ചിന്ത മറ്റെവിടെക്കോ കടന്നുപോയി …..
അവൾ ഒരു ഫാഷൻ ഡിസൈനർ ആയിരുന്നു , ചേട്ടന്റെ കുഞ്ഞു അനുജത്തി , വീടിലെ ഓമന പുത്രി . ചേട്ടൻ
ദുബായിൽ വർക്ക് ചെയ്യുന്നു . പെങ്ങളെ തന്നെക്കാൾ അധികം സ്നേഹിക്കുന്ന ഏട്ടൻ ( 5 പ്രാവിശമെങ്കിലും ഈ ട്രെയിന് യാത്രയി ഇതു വരെ വിളിച്ചിട്ടുണ്ട് .).
‘ഡയമണ്ട് നെക്കലേസ് എന്ന സിനിമ ഓർത്തു പോയി . ദുബായ് ആൻഡ് ദുബൈ ലൈഫ് ടൂ…. .
അവൾ പിന്നെയും സംസാരിച്ചു കൊണ്ടിരുന്നു . “ഡാ , ഒരു ജീവിതമേ ഉള്ളു നമുക്ക് ,അത് മാക്സിമം അടിച്ചുപൊളിക്കുക …. ജെനിച്ചാൽ ഒരികൽ മരിക്കും .അതിനെ പേടികരുത്…
ഞാൻ ഇപ്പോഴും സന്തോഷവതിയാണ് ഇതുവരെ ഉള്ള എന്റെ ജീവിതത്തിൽ എന്റെ അച്ഛൻ, അമ്മ , സഹോദരൻ, കൂട്ടൂകാർ ഇപ്പോള് നീയും … പ്രോബ്ലം വന്നാൽ നേരിടണം . അല്ലാതെഅതിനെയും ഓർത്തു ജീവിതം വെറുതെ കളയല്ലേ .”…അങ്ങനെ കുറെ കാര്യങ്ങളും അവനൊപ്പം അവള് ഷെയർ ചെയ്തു ……
അവനിറങ്ങേണ്ട സ്ഥലമായപ്പോള് അവന് അവരോടു യാത്ര പറഞ്ഞിറങ്ങി……….
അവന് പുറത്തിറങ്ങിയപ്പോള് അവളും അവനൊപ്പം പുറത്തിറങ്ങി. അവന് അവളോട് എന്ത് പറയണം എന്നറിയില്ല .. അവളുടെ ചിരിയും കളിയും പിന്നെ എന്തു വന്നാലും തരണംചെയ്യാനുള്ള ആ മനോഭാവം അവനെ വേറൊരു ലോകത്തെതിച്ചു .
അവസാനം ട്രെയിന് വിടുമ്പോള് അവള് ട്രെയിനിന്റെ വാതിലില് തന്നെ നിന്നു. ട്രെയിന് കണ്ണിന് മുന്പി്ല് നിന്നും മായുന്നത് വരെ അവള് അവനു ടാറ്റാ കൊടുതുകൊണ്ടെയിരുന്നു………..
ഇനി ഒരു പക്ഷെ ആ ടാറ്റാ കിട്ടില്ലായിരിക്കാം, അവളെ കാണില്ലായിരിക്കാം
എങ്കിലും കവിതയെ അവനു ഏറെ ഇഷ്ടപ്പെട്ടു….
ഇതു സിംപോതെടിക് അല്ല … അവളെ ,…. അവളുടെ നല്ല മനോഭാവത്തെ അതാണ് അവളെ അവനിലേക്ക് ഏറെ അടുപ്പിച്ചത്…….
അവള്ക്കു വേണ്ടി അവന് ഇപ്പോഴും പ്രാര്ത്ഥി.ക്കുന്നുണ്ട്……..
ഇപ്പോഴും അവന് ഓരോ ശെനി ആഴ്ചയും ഐ ലാൻഡ്‌ എസ്പ്രെസ്സില് കയറുമ്പോള് ആ തട്ടമിട്ട കുട്ടി ഉണ്ടോ എന്ന് നോക്കാറുണ്ട്…
അവള് തിരിച്ചു വരുമെന്ന് അവനു ഇപ്പോഴും ഉറപ്പുണ്ട് ….,
ജീവിതത്തില് ഇത്രയും കാഴ്ചപ്പാടുള്ള അവളെ ഒരിക്കലും ഈ ലോകത്തുനിന്നും മായിച്ചു കളയാന് ആര്ക്കും കഴിയില്ല……!!!
അവര് വീണ്ടും കാണും …..????
വീണ്ടും കാണുമെന്ന പ്രേതീഷയോടെ അവളുടെ ആ.. മീശക്കാരന് …………..!!!

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura