Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കവിത » പുറംതിരിഞ്ഞു നിൽക്കുന്ന കാലത്തിനോട്

പുറംതിരിഞ്ഞു നിൽക്കുന്ന കാലത്തിനോട്

പറയാനുള്ളതൊക്കെയും പുറംതിരിഞ്ഞു നിൽക്കുന്ന കാലത്തിനോട് .
ഉണരാൻ പോക്കുന്ന വെയിലിന്റെ വിശാലതയിലേക്ക്-
മുളച്ചുയരാൻ വെമ്പുന്ന പുൽനാമ്പുകളെപ്പറ്റി.
നെഞ്ചിൽ കനൽക്കട്ട നീറ്റുന്ന അമ്മമാരുടെ വ്യഥകളെപ്പറ്റി,
നിന്റെ മണ്ണിൽ ആത്മശാന്തി തേടി അലയുന്ന ഓർമകളെപ്പറ്റി

കാലൊടിയാറായ ബെഞ്ചിന്റെ അറ്റത്തിരുന്ന്
മഞ്ചാടിമണികൾക്ക് കണ്ണെഴുതുന്നുണ്ട് ഒരുവൾ.
അറ്റം പൊട്ടിയ സ്കെയിലിന്റെ ഹൃദയത്തിലൂടെ നോക്കി
ആകാശത്തൊരു മഴവില്ലു വിരിക്കുന്നുണ്ട് വേറൊരുവൾ .
ഒരുവളിപ്പോഴും പഠിച്ചുതീർക്കേണ്ടപാഠങ്ങളെക്കുറിച്ചോർത്ത്
വേവലാതിപ്പെടുന്നുമുണ്ട്.
വർഗീയതയും തീവ്രവാദവും
അവർക്കുമേൽ കരുത്ത കരിമ്പിടം വിരിക്കാൻ കോപ്പുകൂട്ടുമ്പോൾ,
പകലിന്റെ കാതിൽ മുഴങ്ങുന്നത്
വെയിലിനുമേൽ പെയ്യാൻ വെമ്പുന്ന-
കറുത്ത മഴയുടെ പൊട്ടിച്ചിരി.

പാൽമണംമാറാത്തൊരുവൾ കുപ്പത്തൊട്ടിയിൽ കിടക്കുന്നുണ്ട്.
നഖമുനകൾ ചിത്രം വരച്ച നീലിച്ച മാറത്ത്
ചിതലുകൾ ഇര തേടാൻ കാത്തിരിക്കുന്നു.
ഒരുമ്മ കൊതിക്കുന്ന ഇളം ചുണ്ടുകൾ
കാമക്കഴുകൻമാർ കൊത്തി വലിച്ചിരിക്കുന്നു.
നിറഞ്ഞൊഴുകുന്നൊരമ്മമാറ്അതിനടുത്തിരുന്നു കണ്ണുനീർ വാർക്കുന്നുമുണ്ട് .
നിത്യശാന്തി നേടുമെന്നറിഞ്ഞിട്ടും ആ അമ്മ അവസാനമായൊന്നു തൊട്ടു.
ബാക്കിയെല്ലാം മണ്ണിനേ അറിയൂ.

കൂടിച്ചേരാനാവാത്ത പ്രണയങ്ങളും , നഷ്ട്ടപെട്ട ബാല്യങ്ങളും ,
പിച്ചിചീന്തപെട്ട ശരീരവുമെല്ലാം ചുറ്റിലുംപറന്നു നടക്കുമ്പോൾ,
എഴുതിത്തുടങ്ങിയ തൂലികയിൽ മിഴിനീരു പടരുന്നു.
ഇടക്കെവിടെയോ ചില തേങ്ങലുകളും ,ഞരക്കങ്ങളും കണ്ണീര്വാർക്കലുകളും
മനസ്സിനെ അസ്വസ്ഥമാക്കുന്നു.
പറഞ്ഞതിനേക്കാളൊരുപാട് പറയാനിനി ബാക്കി വയ്ക്കവേ
മിഴിനീരിലീറൻ മുറിപ്പാടു പൂക്കുന്നു .
പ്രജ്ഞയറ്റ കാലം കൊഞ്ഞനം കുത്തുന്നു.

അശ്വിൻ കെ വി

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura