Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » രണ്ട് ‘അവളും’ ഞാനും പിന്നെ വരാത്ത ലോകവസാനവും – ഉമേഷ് കെ യു

രണ്ട് ‘അവളും’ ഞാനും പിന്നെ വരാത്ത ലോകവസാനവും – ഉമേഷ് കെ യു

അസ്തമയം കാണാൻ അല്ല അയാൾ കടൽ തീരത്ത് വരാറുള്ളത്. ആ നീല നിറത്തിന്റെ വിശാലത കാണുമ്പോൾ മനസിലെവിഴുപ്പുകളുടെ ഭാരം കുറയാറുണ്ട്. തീരത്തെ ഇളം ചൂടുള്ള മണലിൽ ഇരിക്കുമ്പോൾ മറക്കാൻ മറന്നു പോയ ഓർമ്മകൾകൂട്ടിനുള്ളത് കൊണ്ട് തന്നെ, ആ ആൾകൂട്ടത്തിൽ ഒരിക്കലും ഒറ്റപെടാറില്ല.

 

പോക്കറ്റിലിരുന്ന ഫോണ്‍ ഒരിക്കൽ കൂടി ഞരങ്ങി. ‘മുഖ പുസ്തക’ത്തിൽ അവൾ ഇന്നു രാവിലെ എടുത്ത് ഷെയർ ചെയ്തഫോട്ടോയോടുള്ള ഇഷ്ട്ടം, നൂറ്റിപതിനെട്ടാമത്തെ ആളും അറിയിച്ചിരിക്കുന്നു . ” 4 Years of togetherness ” എന്നതലവാചകത്തോടെയുള്ള പടത്തിനു താഴെ നിരവധി പേരുടെ ആശംസ/അനുഗ്രഹ/ പ്രാർത്ഥനകൾ. അവയിൽ പലതിലും ‘ഹാപ്പി’എന്ന പദത്തിന്റെ പല ഭാവഭേദങ്ങൾ കണ്ടത് വെറും യാദൃച്ഛികമല്ലെന്നു മനസിലായപ്പോൾ ചിരി വന്നു.

 

ഒരേ കട്ടിലിന്റെ രണ്ടറ്റങ്ങളിൽ കിടന്നുറങ്ങി തീർത്ത നാലു വർഷങ്ങൾ. പാടില്ലായിരുന്നു. അമ്മയുടെ വറ്റാത്ത കണ്ണീരിനുമുൻപിൽ അടിയറവു പറയുമ്പോൾ താൻ തകർത്തത് ഒരു സാധു പെണ്ണിന്റെ സ്വപ്നങ്ങളാണ്. വർഷമൊന്നു കഴിഞ്ഞിട്ടും രണ്ടുപേർക്കിടയിൽ മൂന്നാമതൊരാൾ വരാത്തതിനെ പറ്റി പുരികമുയർത്തിയവർക്കു മുന്നിൽ തന്റെ പ്രോബ്ലെമാന്നെന്നവൽതലകുനിച്ചു നിന്നപ്പോഴൊക്കെ നീറിയത് അയാളുടെ നെഞ്ച് ആയിരുന്നു. തെറ്റായ സമയങ്ങളിൽ എടുത്ത രണ്ടു ധീരമായതീരുമാനങ്ങളിലൂടെയാണ് ജീവിതം കാൽച്ചുവട്ടിലെ മണൽത്തരി പോലെ ഒഴുകി പോയത്: ജീവനു തുല്യം സ്നേഹിച്ചവളെനഷ്ട്ടപെടുത്താൻ കാട്ടിയ ധൈര്യവും, അമ്മക്ക് വേണ്ടി ഇനിയൊരാളെ ജീവിതത്തിലേക്ക് കൊണ്ടു വരാൻ ശ്രമിച്ച സാഹസവും.

 

അയാൾ മുഖപുസ്തകത്തിലെ പെഴ്സണൽ മെസേജുകൾ തുറന്നു. ആ പേര്! വേറൊരു പുരുഷന്റെ പേരിനു മുൻപിൽഅവളുടെ പേരു കണ്ട ദിവസം ഉണ്ടായ ഞെട്ടൽ!  അതെ ഹൃദയമിടുപ്പായിരുന്നു ഇന്നു കാലത്ത്, ആ പേര് വീണ്ടും തന്റെ ഫോണിൽതെളിഞ്ഞപ്പോൾ. ” Please move on “. അവസാനത്തെ രണ്ടു മെസേജുകൾക്കിടയിൽ മൂന്നര വർഷത്തെ പ്രായ വ്യത്യാസം. അവളുംഞങ്ങളുടെ ഫോട്ടോ കണ്ടിരുന്നിരിക്കണം. നൂറ്റിപതിനെട്ടാളും തിരിച്ചറിയാത്ത ചിരിയുടെ പിന്നിലെ വേദന അവൾ കണ്ടു.

 

വർഷങ്ങൾക്കുമിപ്പുറം, പല സമയമേഖലകൾക്കകലേ, ഭൂമിയുടെ മറുഭാഗത്തിരുന്നും അവൾ തന്നെ മനസിലാക്കുന്നു.അവളുടെ പേജ് അയാൾക്ക് തുറക്കാതിരിക്കാൻ കഴിഞ്ഞില്ല. കാലം അവളിലും മാറ്റം വരുത്തിയിരിക്കുന്നു. എന്നിട്ടും, ആ വലിയകണ്ണുകളിലെ തിളക്കത്തിനു ഒരു കുറവും ഇല്ല. തന്റെ സമനില തെറ്റിക്കാറുള്ള ആ പഴയ വല്ലാത്ത ചിരി ഇപ്പോഴും കാണുമോഎന്തോ? അതെ ചിരിയല്ലെ, അവളെ തന്നെ കൊത്തിവെച്ച അവളുടെ ഇരട്ട പെണ്ക്കുഞ്ഞുങ്ങളിൽ കണ്ടത്.

 

ഓർമ്മകൾക്കും ആലോചനകൾക്കും ഇടയിലെപ്പോഴോ തീരത്തെ ഇളം കാറ്റിൽ അയാൾ മയങ്ങിപോയി. മാറിൽ കിടന്നുഞരങ്ങിയ ഫോണ്‍ ആണ് ഉറക്കം ഞെട്ടിച്ചത്. പഴയ ഓർമ്മകൾ പങ്കു വെക്കുന്ന ഫേസ്ബുക്കിലെ ‘on This Day’ നോട്ടിഫിക്കെഷൻ.നാലു വർഷങ്ങൾക്ക് മുൻപ്, ഇതേ ദിവസം ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നവളോടൊപ്പം, അടച്ചിട്ട മുറിയിൽ, ഒരു രാത്രിമുഴുവൻ കഴിഞ്ഞ നാൾ, ആ വെളുപ്പാൻ കാലത്തെപ്പൊഴൊ, വെറുത്തു പോയ ജീവിതത്തിലെ കയ്പേറിയ വരുംനാളുകളെയോർത്ത് അമർഷത്തോടെ ഫേസ്ബുക്കിൽ താനെഴുതിയ ചേതൻജിയുടെ വാക്കുകൾ. “Life is a bitch when the only girl you care belongs to somebody else “. മറക്കാത്തത് ഓർമിപ്പിക്കുന്ന മുഖപുസ്തകത്തിന്റെ ഫീച്ചറിനെ ഓർത്ത് സഹതാപം തോന്നി.തനിക്കു ചുറ്റുമുള്ള ആത്മാക്കളെ നോവിക്കുന്ന, നാലു വര്ഷങ്ങൾക്കിങ്ങും മാറാത്ത ആ വികാരം തന്നിൽ മാത്രംഅവശേഷിക്കട്ടെയെന്നയാൽ, ആ പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു.

 

കൈയിലിരുന്ന ഫോണ്‍ വീണ്ടും മിടിച്ചു. സുഹ്രത്തുക്കളിലാരൊ ഷെയർ ചെയ്ത സെപ്റ്റംബർ 28നുലോകമവസാനിക്കുമെന്ന വാർത്തയുടെ നോട്ടിഫിക്കെഷൻ. അപ്പൊഴെക്കും അയാളെ ഒറ്റയ്ക്കാക്കി കടപ്പുറത്തെ  അവസാനത്തെആളും പോയി കഴിഞ്ഞിരുന്നു. കട്ട ഇരുട്ടിൽ ഇരുണ്ട ഭാവിയുടെ തീരാത്ത ചിന്തകളുമായി  അകലങ്ങളിലെ  ഇത്തിരി വെളിച്ചത്തെതിരയുമ്പോൾ, വേലിയേറ്റത്തിൽ കരകയറി വന്ന തിര തന്റെ കാലിൽ തൊടുന്നതയാൽ അറിഞ്ഞില്ല .

 

കടൽത്തീരത്ത്‌ നേരം വെളുക്കുകയായിരുന്നു. മണൽപരപ്പിൽ തനിക്കരികിൽ മിന്നിക്കൊണ്ടിരുന്ന ഫോണ്‍ അയാൾശ്രദ്ധിച്ചില്ല. സുഹ്രത്ത് ഷെയർ ചെയ്ത ലോകാവസാന വാർത്ത‍ സത്യമാകാൻ പ്രാർത്ഥിക്കുകയായിരുന്നു അയാൾ.

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura