അമ്മ തൻ ഉദരത്തിൽ മെല്ലെ ഞാനുറങ്ങവേ
മെല്ലെ എൻ മേനിയിൽ കര സ്പർശമേറ്റു ഞാൻ ഉണരവേ
കണ്ടു ഞാൻ മനം തുളുമ്പുന്നൊരു വാത്സല്യദേവതയേ
അമ്മയെന്നോതുവാൻ എൻ അധരം തുടിക്കവേ
തന്നു നിന്നുഉളിലെ വാത്സല്യമധുവും
എന്നെയീ ധരണിയിൽ വാഴുവാനും
പഠിപ്പിച്ചു നല്ല വാക്കോതുവാനും
എൻറെ പിഞ്ചു കാലിടറാതെ നടക്കുവാനും
എൻ നിഴലിനു തുണയായീ
എൻ കളികൊഞ്ചലിനു നാദമായി
എന്നും നിറയുമോരൈശ്വര്യമായി
എന്നമ്മ തൻ കരങ്ങൾ തുണയ്ക്കണേ
എന്നൊരു പ്രാർത്ഥനാ ഗീതം പാടി
നിറഞ്ഞ പുഞ്ചിരിയാലെൻ മനസ്സിൽ
ഒളി മങ്ങാതെ നിറഞ്ഞൊരു
വദന മാണെന്നും എന്നമ്മ
ജിഷ ടി ലക്ഷ്മി
Ezhuthupura
Your reaction
Share this post on social media