പനിനീർതുള്ളികൾ

ചാഞ്ഞു നില്കുന്ന മുല്ലതൻ ചില്ലയുടെ തണലിൽ
പൂത്തുനില്കുന്ന റോസാ ചെടിയുടെ നടുവിൽ
മൊട്ടിട്ടു എൻ ആദ്യ ദളം ….
എൻ ദളങ്ങളെ തലോടി ഉറകിയ പച്ചിലകളെ
ആടി ഉലച്ചു കാറ്റായ് നീ ശ്വാസമേ …
നേർത്ത ചുംബനങ്ങൾ തന്നു നീ എന്നെ ഉണർത്തിയെങ്കിലും
നിൻ മുള്മുനകൾ എന്നെ വേദനിപിചീടുന്നു അമ്മയം ചില്ലയെ ….

വേനലിൽ വറ്റി വരണ്ട മണ്ണിൽ
ഞാൻ ഒരു തുള്ളി ദാഹജലം തേടി അലഞ്ഞീടുന്നു …
വാനിലെ മേഘത്തെ നോക്കിഞാൻ കേഴുന്നു
പതിയെ നീ സുര്യനെ മറഞ്ഞീടുകിൽ…

കനത്ത വെയിൽ താങ്ങാൻ കഴിയാതെ ,
കരിയുമീ ഇലകൾ തൻ നടുവിൽ ,
മുള്ളിൻ നൊവേറ്റു നില്കുന്ന
എൻ ദളത്തെ നീ കാറ്റായി തഴുകി ഉന്നർത്തി…

ഇളം കാറ്റിൽ, എൻ നേർത്ത ദളത്തിൻ ,
തേൻ നുകരുന്ന വണ്ടായി നീ വന്നു …
മെല്ലെ എൻ ദളത്തെ നീ പ്രണയാദ്രമാകി …

തുടുത്തു വിട്ട നിൻ ചിറകടി തൻ നിര്ർവ്രിതിയിൽ
ഞാൻ മെല്ലെ മൊഴിഞ്ഞു…
നീയാണെൻ വേനലിലെ പനിന്നിര്തുള്ളി ….

ശ്രീലക്ഷ്മി  മോഹൻ

 

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura