ശിശിരം – Winter
വെളുത്ത മഞ്ഞുതുള്ളികളെ തഴുകിയ
തണുത്ത കാറ്റ് എന്നെ മരവിപ്പിക്കുമ്പോഴും
നിന്റെ ചൂടിൽ ഞാൻ എരിഞ്ഞുരുകുന്നു.
ഈ മഞ്ഞുകാലത്ത് നീയെന്റെ ഗ്രീഷ്മമാകുന്നു.
വസന്തം – Spring
നിറങ്ങളും പൂക്കളും തേൻമധുരവും നുകർന്ന്
ഇണക്കിളികൾ പറന്നുല്ലസ്സിക്കുമ്പോൾ
പ്രിയനേ, നീയെന്റെ അരികിലില്ലെങ്കിൽ
ഇലകൊഴിഞ്ഞു മരവിച്ച ശിശിരത്തിലെ ആപ്പിൾ മരംപോലെ ഞാൻ
ഏകയായ് മൂകയായ് വിഷാദയായ്
നിന്റെ പ്രതീക്ഷയിൽ മരിച്ചുജീവിക്കും.
ഗ്രീഷ്മം – Summer
എരിയുന്ന വേനൽചൂടിൽ
പൊരിയുന്ന നേരത്തും
പ്രിയനേ നിന്റെ വിരലുകളാൽ
നീയെന്നെ കുളിർകോരിയണിയിക്കുന്നുവോ?
വർഷം – Monsoon
മഴ തോരാത്ത സായാഹ്നത്തിൽ
നീ വരുന്നതും കാത്ത് ഞാനിരിക്കുന്നു.
ഈറനോടെ നീയെത്തുമ്പോൾ
ചൂടുപകരാൻ നിനക്കു കൂടുതലിഷ്ടം
ഒരു കപ്പ് ചായയോ, അതോ ഞാനോ?
ശരത്കാലം – Autumn
തേനും കായ്കനികളും ശേഖരിച്ചുകൊണ്ട്
നമ്മുടെ കിളികൂട്ടിലേക്ക്ക് ചേക്കേറാം.
വരാനിരിക്കുന്ന ഋതുഭേദങ്ങൾക്കായ് നമുക്കൊരുങ്ങാം.
പ്രിയനേ, നിന്നിലൂടെ ഞാൻ ഋതുക്കളെ അറിയുന്നു.
നിന്നിലൂടെ ഞാൻ എന്നെ അറിയുന്നു.
നാൻസി എൽസ ജോബ്
Ezhuthupura
Your reaction
Share this post on social media