മലയാളക്കരയിലാദ്യം ടെലിവിഷൻ വന്നു,
പിന്നെ കോള വന്നു,
ബിഗ്ബിയും ഖാൻമാരും
ക്രിക്കറ്റ് ദൈവങ്ങളും നിറഞ്ഞാടിയപ്പോൾ,
നിറഞ്ഞു പതഞ്ഞിവിടെ പെപ്സിയും കോളയും.
പിന്നെ,
കുടിനീരു വറ്റി തെളിനീരു വറ്റി,
കോളറ വന്നു ക്യാസർ വന്നു,
കണ്ടു കേൾക്കാത്ത മാറാവ്യാധികൾ പെറ്റു പെരുകി.
വട്ടം കൂടി നാട്ടുകാർ
കൂട്ടം കൂടി കൂട്ടുകാർ,
കുടിവെള്ളം കിട്ടാനെന്തു വേണം?.
തൊണ്ണൂറു കഴിഞ്ഞൊരു മുത്തിയമ്മ പറഞ്ഞു,
കേരം നിറഞ്ഞൊരു കേരളത്തിൽ
പെപ്സിയും കോളയും എന്തിന്?.
ഒത്തു കൂടു കൂട്ടുകാരേ,
നാടു കടത്തു പെപ്സിയും കോളയും.
വളരട്ടെ ഇനി വളരട്ടെ,
തളരാതെ വിളരാതെ നാടു വളരട്ടെ.
ഒഴുകട്ടെ ഇനി ഒഴുകട്ടെ,
ഇളനീരൊഴുകട്ടെ കേരളത്തിൽ.
തെളിനീരൊഴുകട്ടെ മണ്ണിൽ.
ഷൈജു ഇ
Ezhuthupura
Your reaction
Share this post on social media