ജലദൗർല്ലഭ്യ സമ്മർദ്ദം നേരിടുന്ന വൻപയറിനങ്ങളിൽ ചകിരിച്ചോർ പുതയുടെ സ്വാധീനം: ഒരു പഠനം

അഖില എസ്. നായർ, ജയ ഡി. എസ്

സംഗ്രഹിക്കുക


വൻപയറിനങ്ങളായ കനകമണി, പുസ കോമൾ (Vigna unguiculata L. cv Kanakamony and Vigna unguiculata L.cv. Pusa Komal)  എന്നിവയെ ജല ദൗർല്ലഭ്യസമ്മർദ്ദത്തിന് വിധേയമാക്കുകയും ഒപ്പം   ചകിരിച്ചോർ പുതയിടുന്നത് സസ്യത്തിന്റെ പൊതു ആരോഗ്യത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് സസ്യശരീരത്തിലെ ചില പ്രവർത്തനങ്ങളെയും (ലിപിഡ് പെറോക്സിഡേഷൻ)  ഒപ്പം നിരോക്സീകാരികളുടെ അളവിനെയും അടിസ്ഥാനമാക്കി പഠിക്കുകയുണ്ടായി. പലവിധ ബാഹ്യസമ്മർദങ്ങൾ ചെടികൾക്കുണ്ടാകാറുണ്ട്. അവ സസ്യശരീരത്തെയും പ്രവർത്തനങ്ങളെയും പലപ്പോഴും താറുമാറാക്കും. ജലദൗർല്ലഭ്യം ഇതിൽ പ്രധാനപ്പെട്ടതാണ്. ലിപിഡ് പെറോക്സിഡേഷൻ എന്ന പ്രവർത്തന ഫലമായി മലോൻ ഡൈആൽഡിഹൈഡ് എന്ന ഉൽപ്പന്നം സസ്യകോശങ്ങളിൽ അടിയുന്നു. ഇതിന്റെ അളവ് നിർണ്ണയിക്കുക വഴി ജലസമ്മർദ്ദത്തിന്റെ തോത് ഏറക്കുറെ മനസിലാക്കാനും കഴിയും. സസ്യ ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ നിരോക്സികാരികൾ സമ്മർദ്ദങ്ങൾക്കിടയിലും കിണഞ്ഞു ശ്രമിക്കും. അതുകൊണ്ടു തന്നെ മലോൻ ഡൈആൽഡിഹൈഡിനൊപ്പം നിരോക്സികാരികളെയും ശ്രദ്ധിക്കേണ്ടതാണ്. രാസാഗ്നികളുടെ കൂട്ടത്തിൽ പെടുന്ന നിരോക്സികാരികളായ അസ്കോര്ബിക്  ആസിഡ്  ഓക്സിഡേസ്, പോളിഫിനോൾ  ഓക്സിഡേസ്, സൂപർഓക്‌സൈഡ് ഡിസ്മൂട്ടേയ്സ്, കാറ്റലേസ്‌, പെറോക്സിഡേസ്  എന്നിവയും രാസാഗ്നികളുടെ കൂട്ടത്തിൽ പെടാത്തതും എന്നാൽ ജീവൽ പ്രവർത്തനങ്ങളിൽ വളരെ സ്വാധീനം ചെലുത്തുന്നതും ആയ നിരോക്സികാരികളായ അസ്കോര്ബിക് ആസിഡ്, ഫിനോൾ, ഗ്ലൂട്ടത്തയോൺ എന്നീ ഘടകങ്ങളെയുംപറ്റി പഠിക്കാൻ തീരുമാനിച്ചു. ചകിരിച്ചോർ പുതയിട്ടതും ഇല്ലാത്തതുമായ ഒരേ വളർച്ചയെത്തിയ പയർ ചെടികളിൽ ജലസേചനത്തിൽ ശാസ്ത്രീയമായ ഏറ്റക്കുറച്ചിലുകൾ വരുത്തിയ ശേഷം ഇലകളിലേയും, വേരുകളിലെയും മലോൻ ഡൈആൽഡിഹൈഡ്നെയും നിരോക്സികാരികളെയും പഠനവിധേയമാക്കി. ചകിരിച്ചോർ പുതയിട്ടവയിലെ പരീക്ഷണ ഫലങ്ങൾ പ്രകാരം മലോൻ ഡൈആൽഡിഹൈഡ് തോത് ഇതിൽ ഗണ്യമായി കുറയുന്നു. ഇത് ചകിരിച്ചോർ കൂനകൾ കൊണ്ട് പൊറുതിമുട്ടുന്ന തൊണ്ടഴുക്കൽ കേന്ദ്രങ്ങൾക്കും കൂടി പ്രതീക്ഷയ്ക്കു വക നൽകുന്ന ഒരു  പരീക്ഷണ ഫലമാണ്.


ലേഖനത്തിന്റെ പൂർണരൂപം:

PDF

അവലംബങ്ങള്‍


Sahoo, S., Mukherjee P.S., Archana M. and Ravi (2002): Coir pith-a golden dust for agriculture, In: Plant Resources Utilization. Allied Publishers Pvt. Ltd., New Delhi, pp. 273-278

Buege, J.A. and S.D. Aust (1978): Microsomal lipid peroxidation. Methods in Enzymology, 52: 302.

Malik, C.P. and M.P. Singh (1994): Plant Enzymology and Histoenzymology, Kalyani Publishers, New Delhi, pp. 53.

Kakkar, P., Das, B. and P.N.Viswanathan (1984): A modified spectrophotometric assay of superoxide dismutase. Ind. J. Biochem. Biophys, 21: 130.

Aebi, H. (1984): Catalase in vitro. Methods in Enzymology, 105: 121.

Chance, B. and A.C. Maehly (1955): Assay of Catalases and Peroxidases. Methods in Enzymology, 2: 764

Sadasivam, S. and A. Manickam (1997): Biochemical Methods, New Age International Publishers, NewDelhi, 256.

Patterson, J.W. and A. Lazarow (1955): Determination of glutathione. Methods Biochem.Anal., 2: 259-278.

Thankamani, C.K., Chempakam, B. and P.K. Ashokan (2003): Water stress induced changes in enzymatic activities and lipid peroxidation in black pepper (Piper nigrum). Journal of Medicinal and Aromatic

Plant Sciences, 25: 646.

Borsani, O. Valpuesta, V. and M. A. Botella (2001): Evidence for a role of salicylic acid in the oxidative damage generated by NaCl and osmotic stress in Arabidopsis seedlings. Plant Physiology, 126: 1024-1030.

Krishnakaveri D, Padma, D., Nagaraju, M., Sharma, S.G. and R.K. Sarkar (2004): Antioxidant enzymes and aldehyde releasing capacity of rice cultivars (Oryza sativa L.) as determinants of anaerobic seedling establishment capacity Bulg J. Plant Physiol., 30 (1-2): 34-44.

Smirnoff, N. and S.V. Colombe (1988): Drought influences the activity of enzymes of the chloroplast hydrogen scavenging system J.Exp.Bot., 39: 1097-1108.

Yongchao, L., Feng Hu, Maocheng Yang and Jianhe Yu. (2003): Antioxidative defenses and water deficit-induced oxidative damage in rice (Oryza sativa L.) growing on non-flooded paddy soils with ground mulching Plant and Soil, 257(2): 407-416.

Bolwell, G., Robins M. and R. Dixon (1985): Metabolic changes in elicitor treated bean cells. Enzymic responses associated with rapid changes in wall components. Eur. J. Biochem. 148: 571-578.


##plugins.generic.referral.referrals##

  • ##plugins.generic.referral.all.empty##


ശാസ്ത്രദർശിനി © 2016