വരികളിലെ വ്യക്തിസവിശേഷത

ആതിര യൂ, ഡോ . സാബു എം തമ്പി

സംഗ്രഹിക്കുക


വിവര സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യ സമൂഹത്തിനു പല വിധ നേട്ടങ്ങൾ കാഴ്ചവച്ചു. അതിൽ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം. ലോകം വിരൽ തുമ്പിൽ ഒതുങ്ങുന്ന ഒരു സ്ഥിതി വിശേഷത്തിലേക്കു നാം എത്തിപ്പെട്ടിരിക്കുന്നു. ഇതിന്റെ പരിണിതഫലം ഗുണദോഷ സമിശ്രമാണ്. വാർത്താവിനിമയം ലളിതമാക്കുന്ന സൈബർ ഇടങ്ങളിൽ അജ്ഞാതാവസ്ഥ അഥവാ 'anonymity ' എന്ന ഒരു ഭീതിതമായ സാഹചര്യം നിലകൊള്ളുന്നു. ഇത് പലവിധ സൈബർ ചൂഷണങ്ങൾക്ക് വഴിവെക്കുന്നു. പ്രതിരൂപകല്‌പനം (impersonation), സൈബർ തീവ്രവാദം, സൈബർ രചന മോഷണം (plagiarism), ഓൺലൈൻ ഭീഷണികൾ എന്നിവ ആശങ്ക ഉളവാക്കുന്ന പ്രശ്നങ്ങളാണ് . ഈ പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാക്കാൻ ഉതകുന്ന ഒരു പ്രതിവിധി ഓൺലൈൻ ലേഖനങ്ങളുടെ രചയിതാവിനെ നിർണയിക്കുക എന്നതാണ് . ഒരാളുടെ സ്വതവേയുള്ള രചനാ ശൈലി മനസിലാക്കിയെടുത്തു അതിനെ സൈബർ മേഖലകളിൽ അയാളുടെ മുദ്രയായി (identifier) വീക്ഷിക്കുന്നതു വഴി മേല്പറഞ്ഞ ചൂഷണങ്ങൾക്ക് ഒരു പരിധി വരെ തടയിടാനാവും. ഈ സങ്കേതത്തെ 'ലേഖക നിർണയം ' അഥവാ 'Authorship Analysis ' എന്നു പറയുന്നു. ഹ്രസ്വ രചനകളുടെ സൂക്ഷ്മമായ ലേഖന നിർണയം ആണ്  ഈ ലേഖനത്തിൽ പ്രതിപാതിക്കുന്നതു.


ലേഖനത്തിന്റെ പൂർണരൂപം:

PDF

##plugins.generic.referral.referrals##

  • ##plugins.generic.referral.all.empty##


ശാസ്ത്രദർശിനി © 2016