എഡിറ്റോറിയല്‍ പോളിസികള്‍

ഫോക്കസ് & സ്കോപ്പ്

തിരുവനന്തപുരം ടെക്നോപാർക് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് -കേരള (ഐഐഐടിക്ക്-കെ ) ഒരു മലയാള ഗവേഷണമാസിക ആരംഭിക്കുന്നു . (....................................................) മലയാളത്തിലുള്ള ലേഖനങ്ങൾ മാത്രം പ്രസിദ്ധീകരിക്കുന്ന ഈ ആനുകാലികത്തിൽ ഏപ്രിൽ ,ആഗസ്റ്റ്  ,ഡിസംബർ എന്നീ മാസങ്ങളിലായി നാലു ലക്ഷങ്ങളായിരിക്കും ഉണ്ടായിരിക്കുക .സർവകലാശാലാ ഗവേഷകർ ,നയതന്ത്രജ്ഞർ ,വ്യത്യസ്ത തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിവർക്കിടയിൽ ഫലപ്രദമായ സംവാദങ്ങളും ചർച്ചകളും ഒരുക്കിക്കൊണ്ട് ഗവേഷണത്തിൻറെ പ്രാധാന്യവും മൂല്യവും വർദ്ധിപ്പിക്കുക എന്നതാണ് ഈ ജേർണലിന്റെ  ആത്യന്തിക ലക്ഷ്യം .

ഗവേഷണസംബന്ധിയായ ലേഖനങ്ങൾ ,പുസ്തകാവലോകങ്ങൾ അല്ലെങ്കിൽ ഗവേഷണവലോകങ്ങൾ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി പ്രൗഢവും ഉയർന്നനിലവാരവുമുള്ള ലേഖനങ്ങളാണ് ഈ ആനുകാലികത്തിലൂടെ പ്രസിദ്ധപ്പെടുത്തുന്നത് .പലതരത്തിലുള്ള സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ കാഴ്ചപ്പാടുകൾ ഉപയോഗപ്പെടുത്തിക്കൊണ്ടു എത്തിച്ചേരുന്ന നൂതനവും പ്രയോജനപ്രദവുമായ നിരവധിനിഗമനങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയും വൈജ്ഞാനിക മേഖലയിക്കു സവിശേഷമായ നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന ഗവേഷണ ലേഖനങ്ങളാണ് ഈ ജേർണലിന്റെ അന്തസത്ത .ഗവേഷണ വിഷയത്തിന്റെ വ്യാപ്തിയും പ്രസക്തിയും സൂചിപ്പിച്ചുകൊണ്ട് പഠനമേഖല സംക്ഷിപ്തമായി പരിചയപ്പെടുത്തുന്ന ,കണ്ടെത്തലുകളുടെ പ്രാധാന്യവും തുടർ പഠനസാദ്ധ്യതയും വ്യക്തമാക്കുന്ന ഗവേഷണാവലോകനകൾക്കും ഈ ജേർണൽ പ്രാധാന്യം നൽകുന്നു .ഈ രണ്ടു വിഭാഗത്തിലേക്കുള്ള രചനകൾ എഴുത്തുകാരിൽ നിന്നും ക്ഷണിക്കുന്നു .ചില പ്രധാനവിഷയങ്ങളെ അടിസ്ഥാനമാക്കി ഇടയ്ക്കു പ്രത്യേകപതിപ്പുകളും (വിശേഷാൽപതിപ്പ് ) പ്രസിദ്ധീകരിക്കുന്നതാണ് .

 

തിരഞ്ഞെടുപ്പ് പോളിസികള്‍

ഇമേജ് പ്രോസസ്സിംഗ്

പരിശോധിച്ചു സബ്മിഷന്‍സ് ഓപ്പണ്‍ ചെയ്യുക പരിശോധിച്ചു ഇന്‍ടെക്സ്ഡ് പരിശോധിച്ചു പീര്‍ റിവ്യൂഡ്

ഭാഷാശാസ്‌ത്രം

പരിശോധിച്ചു സബ്മിഷന്‍സ് ഓപ്പണ്‍ ചെയ്യുക പരിശോധിച്ചു ഇന്‍ടെക്സ്ഡ് പരിശോധിച്ചു പീര്‍ റിവ്യൂഡ്

പരിസ്ഥിതി ശാസ്ത്രം

പരിശോധിച്ചു സബ്മിഷന്‍സ് ഓപ്പണ്‍ ചെയ്യുക പരിശോധിച്ചു ഇന്‍ടെക്സ്ഡ് പരിശോധിച്ചു പീര്‍ റിവ്യൂഡ്

ശാസ്ത്ര വിഷയങ്ങൾ

പരിശോധിച്ചു സബ്മിഷന്‍സ് ഓപ്പണ്‍ ചെയ്യുക പരിശോധിച്ചു ഇന്‍ടെക്സ്ഡ് പരിശോധിച്ചു പീര്‍ റിവ്യൂഡ്

കമ്പ്യൂട്ടർ സയൻസ്

പരിശോധിച്ചു സബ്മിഷന്‍സ് ഓപ്പണ്‍ ചെയ്യുക പരിശോധിച്ചു ഇന്‍ടെക്സ്ഡ് പരിശോധിച്ചു പീര്‍ റിവ്യൂഡ്
 

പിയര്‍ റിവ്യൂ പ്രോസസ്

എല്ലാ ലേഖനങ്ങളും  പത്രാധിപ വിശകലനത്തിനും സമഗ്ര പരിശോധനയ്ക്കും വിധേയമാക്കുന്നതാണ് .ലേഖനങ്ങൾ വിലയിരുത്തുന്നതാരെന്നു  എഴുത്തുകാർ  അറിയാ ത്ത തരത്തിലുള്ള പരിശോധന രീതിയാണ് മലയാള ഗവേഷണ മാസിക മുന്നോട്ടു വയ്ക്കുന്നത്.  എഴുത്തുകാർ തങ്ങളുടെ സൃഷ്ടികൾ സമാന്തരമായി മറ്റൊരു ആനുകാലികത്തിന്റെ പരിഗണനയ്ക്കു നൽകേണ്ടതില്ല .കാരണം  ഒരു ലേഖനം കുറഞ്ഞത്  ആറുമാസങ്ങളിലെ പ്രസിദ്ധീകരിക്കാനാകു .   പരിശോധകരുടെ നിർദ്ദേശ ങ്ങൾക്കനുസൃതമായി  എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ ലേഖകർ അതിനു തയ്യാറാകണം. ലേഖനങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്ന ആശയങ്ങളുടെ ഉത്തരവാദിത്തം  ലേഖകനിൽ മാത്രം നിക്ഷി പ്തമായിരിക്കും  .പ്രസിഡിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ പകർപ്പവകാശം  മലയാള ഗവേഷണമാസികയ്ക്കു  മാത്രമുള്ളതായി മാറുന്നതാണ്. എഴുത്തുകാർക്ക്  അവരുടെ ലേഖനങ്ങൾ സ്വന്തം ആവശ്യത്തിന് ഗവേഷണമാസികയുടെ അനുവാദമന്യേ  സ്വീകരിക്കാവുന്നതാണ് | പകർത്താവുന്നതാണ്  മറ്റുള്ളവർക്ക്  മാസികയുടെ സമ്മതപത്രമില്ലാതെ ലേഖനങ്ങൾ പകർത്താൻ അവകാശമുണ്ടായിരിക്കുന്നതല്ല

 

ഓപ്പണ്‍ അക്സസ് പോളിസി

അക്കാഡമി ജേർണലുകൾ പൊതുജനങൾക്ക് സ്വന്തന്ത്രമായി ലഭ്യമാക്കുകയും അതുവഴി ഗവേഷണത്തിനും ആഗോള ആശയ വിനിമയത്തിനും വഴിയൊരുക്കുകയാണ് ഈ ജേർണൽ സൈറ്റിന്റെ ലക്‌ഷ്യം

എല്ലാവർക്കും അക്കാദമി ജേണലുകളിൽ, പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പൂർണ്ണ-ടെക്സ്റ്റ് സൗജന്യമായി ലഭിക്കുന്നതാണ് .അൺലിമിറ്റഡ് ആക്സസ് ഉണ്ട് ; കൈയെഴുത്തു പേപ്പറുകൾ ഉടനെ ഓപ്പൺ ആക്സസ് ഫോർമാറ്റിൽ റിലീസ് ചെയ്യും .സബ്സ്ക്രിപ്ഷൻ ഇല്ലാതെ , വില തടസ്സങ്ങൾ ഇല്ലാതെ തന്നെ സ്വതന്ത്രമായി ലഭ്യമാണ്,
ഓപ്പൺ ആക്സസ് പ്രസിദ്ധീകരണം സ്വീകാര്യമായ ലേഖനങ്ങൾ ഗ്രന്ഥകർത്താവിന്റെ ' സ്ഥാപനങ്ങൾ അല്ലെങ്കിൽ ഗവേഷണ ഫണ്ടിംഗ് ഏജൻസി പിന്തുണയ്ക്കുന്ന താരതമ്യേന കുറഞ്ഞ ലേഖനം പ്രോസസിംഗ് ഫീ ( APF ) തൽക്കാലം ഉൾപ്പെടുത്തുന്നില്ല