കഥ

ക്രിക്കറ്റ് – രാജേഷ് എൽ ആർ

സമയം ഉച്ച കഴിഞ്ഞു 3 മണി ആയിട്ടുണ്ടാവും. ബിനു വീടിനു പുറത്തേക്കിറങ്ങി, ഇരുണ്ടു കിടക്കുന്ന ആകാശത്തിലേക്ക് നോക്കിയിട്ട് അല്പം നിരാശയോടെ തിരിഞ്ഞു നടന്നു. “ഇന്നും കളിയ്ക്കാൻ പറ്റും എന്ന് തോന്നുന്നില്ല. ഇത് ഒരു നശിച്ച മഴയാണല്ലോ. എന്നും കൃത്യമായിട്ട് വൈകിട്ടാകുമ്പോൾ ഒരു ഒടുക്കത്തെ മഴ””. അവൻ പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി ടിവിയിൽ സിനിമ കാണുന്നത് തുടർന്നു. കഴിഞ്ഞ ഒന്ന് രണ്ടു മണിക്കൂറിൽ, പല തവണയായി അവൻ ഇങ്ങിനെ ഇടയ്ക്കിടെ പുറത്തു പോയി നോക്കി കൊണ്ടിരിക്കുകയാണ്. വേനൽ ആവധി ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ എന്നും ...

Read More »

എവിടേയ്ക്കെന്നറിയാതെ – നീതു ആർ

മുംബൈ നഗരത്തിൽ ഒൻപതു വർഷങ്ങളായി ശാരദ എത്തിയിട്ട്.പക്ഷേ മകൻറെ അപ്പാർട്ട്മെന്റ് മാത്രമാണ് അവരുടെ ലോകം.കൊച്ചുമക്കളെ ഒൻപതു വർഷക്കാലം പരിപാലിക്കുന്നതിനാണ് താൻ ഇവിടേയ്ക്ക് വരുന്നത് എന്നറിയില്ലായിരുന്നു.ഹരിപ്പാടാണ് ശാരദയുടെ തറവാട്.മകൻ രവിശങ്കർ മുംബൈയിൽ ഒരു പ്രമുഖ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥൻ.മരുമകൾ ഇന്ദു പ്രശസ്തയായ ഒരു ഡോക്ടറും.രണ്ടാൾക്കും അവരുടെ കുഞ്ഞുങ്ങൾക്കായി സമയം തെല്ലുമില്ല.ഏക മകൻറെ ആവശ്യം അമ്മ നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു.തറവാട് വിട്ടു മുംബൈ നഗരത്തിലേയ്ക്ക് കുഞ്ഞുങ്ങളെ പരിചരിക്കാൻ അമ്മ വരണം എന്നതായിരുന്നു ആവശ്യം .എങ്കിലും ഒൻപതു വർഷക്കാലം കൊച്ചുമക്കളെ ഓമനിച്ചു വളർത്തുന്നതിനിടയിൽ ഇത് തന്റെ മകന്റെയും മരുമകളുടെയും ...

Read More »

പാലപ്പൂപ്പൻ – ജിറ്റി ജോസഫ്

മുഖത്ത് പ്രസന്നമയൊരു ചിരിയോടെ അയാള് പടി കടന്നു വന്നു. കൈയിലിരുന്ന പാത്രത്തില്നിന്ന് വരാന്തയില് വച്ചിരുന്ന പാത്രത്തിലേക്ക് പാല് നിറക്കുന്നത് നോക്കി നിന്ന എന്റെ മോനോടായി പറഞ്ഞു “ എല്ലാ കുട്ടികളും എന്നെ പാലപ്പൂപ്പന് എന്നാ വിളിക്കുന്നേ. മോണും അങ്ങനെ വിളിച്ചോളൂ”. പിന്നീടൊരിക്കലും ആ മനുഷ്യന്റെ പേരു ചോദിക്കണം എന്നു എനിക്കും തോന്നിയില്ല. പതുക്കെ പതുക്കെ പാലപ്പൂപ്പനും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. എഴുപതുകളുടെ വാര്ധക്യത്തിലും മൂന്നു നാലു പശുക്കളെ നോക്കുന്ന ബുദ്ധിമുട്ടും, വയ്യാത്ത ഭാര്യയും എല്ലാം ഞങ്ങളുടെ സംസാരത്തില് പലപ്പോഴായി കടന്നുവന്നു.അതിനൊന്നും ഒരു ആവലാതിയുടെ ഭാവം ...

Read More »

*ചിരിക്കുന്ന ബുദ്ധപ്രതിമകൾ* – മീര എം എസ്

പല്ലവി പറയുന്നതെല്ലാം അശോക് തലയാട്ടി കേട്ടുകൊണ്ടിരുന്നു. കുട്ടികൾ രണ്ടുപേരും മേശമേൽ നിവർത്തി വച്ചിരിക്കുന്ന പുതിയ അറ്റ്ലസിലൂടെ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേയ്ക്കു വിരലോടിച്ചു കളിക്കുന്നു. അയലത്തെ വീട്ടില്‍ പുതുതായി വന്ന താമസക്കാരെ പരിചയപ്പെടാന്‍‍ ഇന്നു രാവിലെ പല്ലവിയും കുട്ടികളുമാണ് പോയത്‌. ഇന്നു വൈകീട്ട്‌ ഓഫീസില്‍ നിന്ന് വന്നപ്പോള്‍ അവിടുത്തെ വിശേഷങ്ങളാണ് ഒരു ചൂടുചായയുടെ അകമ്പടിയോടെ പല്ലവി അശോകിന് കരുതിവച്ചത്. അശോക് ബാങ്കിലെ ഉദ്യോഗസ്ഥനാണ്‌. രണ്ടു കുട്ടികളും പിന്നെ തന്റെ പല്ലവിയും ഉള്പ്പെ്ട്ട കുടുംബം. പറയത്തക്ക അപശ്രുതികളൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇന്നു രാവിലെ അയലത്തെ വീട്ടില്പ്പോ യിട്ട് പല്ലവിയ്ക്ക്‌ ...

Read More »

പ്രണയത്തിന്റെ നാൾവഴികൾ – ഷൈജു ഇ

അവളുടെ സൗന്ദര്യത്തിൽ നിന്നായിരുന്നു അയാളവളുടെ കാമുകനായത്. അവളുടെ മധുരമൊഴികൾക്ക് ഈണം നൽകിയാണ് അയാൾ ഒരു ഗായകനായത്. അവളുടെ ഏകാന്തതയുടെ ആഴം അളന്ന് അയാൾ ഒരു മനശാസ്ത്രജ്ഞനായി. അവളുടെ ചിരി മുത്തുകൾ പൊറുക്കി അയാൾ ഒരു ചിന്തകനായി. അവളുടെ കണ്ണിൽ നിന്നു വീണ കണ്ണുനീരിൽ നിന്ന് അയാൾ ഒരു കവിയായി. അവളുടെ കേശഭാരത്തിലെ കുടമുല്ല പൂക്കൾ കണ്ടപ്പോൾ അയാളൊരു സ്വപ്ന ജീവിയായി. അവളുടെ പ്രണയ പാരവശ്യങ്ങൾക്ക് മറുപടി എഴുതി അയാളൊരു ബുദ്ധിജീവിയായി. അയാളുടെ കാത്തിരിപ്പിന്റെ കനലരിഞ്ഞ കരിയിൽ നിന്നും കണ്മഷിയിട്ട് അവളുടെ കണ്ണുകൾക്ക് കരുണയും കാഴ്ചയും ...

Read More »

ശവ മഞ്ചത്തിലെ വിലാപം – ടോം ജോർജ് അരിക്കത്തിൽ

വിശപ്പ്… മറ്റെന്തു ചിന്തകളെയും മറി കടക്കുന്ന വികാരം, അല്ലേ? ആണെന്നു ഞാന് കരുതുന്നു. എത്ര നേരമായി എന്റെ ഈ അലച്ചില് തുടരുന്നു. എന്റെ ചിന്തകള് കുഴയുന്നു. മറ്റാരെയും ഒട്ടു കാണാനുമില്ല. കുറച്ച് അകലെ നിന്നും ഒരു ഗാനം കേള്ക്കുന്നു. എന്നാല് ആ ഗാനത്തിന് മറ്റു വാദ്യങ്ങളുടെ അകമ്പടിയുമില്ല. അവിടെ നിന്നും എന്തോ ഒരു ഗന്ധവും വരുന്നു. ഒരു പാട് ഇരുകാലികള്… ആ ഗന്ധം കൂടിക്കൂടി വരുന്നു. ആ ചലിക്കുന്ന ഇരുകാലികളുടെ മദ്ധ്യത്തില് നിന്നുമാണ് ആ ഗന്ധം. അതും ഒരു ചലനമറ്റു കിടക്കുന്ന ഇരുകാലിയില് നിന്നുമാണ് ...

Read More »

ഫേസ് ബുക്കിലെ അമ്മാവൻ …. – ദീപ ജോൺ

ഫേസ് ബുക്ക് ട്രീസയ്ക്കു ഒരു വീക്നെസ് ആണ് … രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഹാജർ വെയ്ക്കണം എന്നത്, അവളുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിരിക്കുകയാണ് … രണ്ട് മണിക്കൂർ ഇടവിട്ട് മൊബൈൽ വ ഴിനോക്കുന്നത് കൂട്ടാതെ ആണിത് കേട്ടോ…. ഇതിനെ ഒക്കെ “അടിമയായി പോയി” എന്നൊക്കെ പറയാമോ എന്തോ …? കണ്ടു പരിചയം മാത്രം ഉള്ളവരെ പോലും, ഫേസ് ബുക്കിൽ കണ്ടാൽ അവൾ അങ്ങോട്ട്‌ ചെന്നു ഫ്രണ്ട് ആക്കിക്കളയും. പക്ഷെ നേരിട്ടു ഇവരെയൊന്നും കണ്ടാൽ, “കമാ” ന്ന് ഒരക്ഷരം അവൾ മിണ്ടില്ല… ഒരു ചിരിയിൽ ...

Read More »

‘എന്നിലെ അവൾ’ – അനീഷ് എ വി

‘കഴിഞ്ഞ ഒരു വർഷത്തെ അനുഭവങ്ങളുണ്ടായിട്ടും നീ എന്താ ഇങ്ങനെ ചിന്തിക്കുന്നത് ‘ – ഈ ചോദ്യം അഗാധങ്ങളിലെവിടെയോ പ്രതിഫലിക്കുകയാണ്. അർഹിക്കുന്ന ആത്മാഭിമാനത്തോടെ നടന്നകന്നിട്ടും ഉള്ളിലെവിടെയോ ഒരു മനംപുരട്ടൽ. മരണമെന്നെ ഭീരുത്വത്തെ പുൽകാതെ എത്രയോ ഭേദമായ വഴിയാണ് താൻ തിരഞ്ഞെടുത്തിരിക്കുന്നത്. അന്നായിരുന്നു തുടക്കം. താൻ കുടുങ്ങിപോകുമായിരുന്ന ഒരു ബന്ധനത്തിന് നാന്ദി കുറിച്ച ദിവസം. കുടുംബങ്ങൾ പരസ്‌പരം ജാതകം കൈമാറിയതിനുശേഷമുള്ള ആ ആറുമാസം, ആ നീണ്ട കാലയളവിൽ അവന്നിൽ ഒരിക്കലും എന്നെ കൂടുതൽ അറിയാൻ ഉള്ള ശ്രമമോ അമിതോത്സാഹമോ ഉണ്ടായതായി ഓർമയില്ല. അന്നേ ദിവസം കല്യാണപുടവ തൊഴുകൈയോടെ ...

Read More »

എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ… – രാഹുൽ മുണ്ടകശ്ശേരി

നെരങ്ങി നീങ്ങി വീണ്ടും ആാ ആഴ്ച്ചയും അവസാനതിലെത്തി നിന്നു. വെള്ളിയാഴ്ച്ചകൾ ടെക്കികൾക്ക്പൊതുവെ സന്തോഷ നാളാണ്, ക്യാഷ്വൽ വിയർ ഉം ഇട്ടു , ഒരാഴ് ച്ചത്തെ പഴന്തുണി ഭാര്യക്ക്പാർസൽ ആയി കൊണ്ട് പോകുന്ന ആഴ്ചയിലെ ഏക ദിവസം. മാനേജർ ഇറങ്ങി എന്ന് ഉറപ്പുവരുത്തിയ ശേഷം പതുക്കെ ഓഫീസിനു ഇറങ്ങി , അപ്പോഴും കുറെ കുളം കുത്തികൾ കീയ്ബോർഡിൽഎന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു, അവര് എന്നെ കണ്ടോ ആവൊ ? . നന്നേ മടുപ്പാണ്ആഴ്ച്ചക്കുള്ള ഈ വീട്ടില് പോക്ക്, പറഞ്ഞിട്ട് കാര്യമില്ല അതൊക്കെ ഓള് തലയിൽ ആകുന്നതിനുമുൻപേ ആലോചിക്കണമായിരുന്നു. ബസ്സിനു ...

Read More »

കണ്ണുകൾ കഥകളുടെ കെട്ടഴിക്കുമ്പോൾ ………. – അശ്വിൻ കെ വി

ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ , പുതിയതായി ചേർന്ന കുട്ടികളുടെ മുന്നീന്ന് വരുണേട്ടൻ എന്നെ എന്റോസൾഫാൻ എന്നു വിളിച്ചു തമാശയാക്കിയതിന്റെ ഈർഷ്യയായിരുന്നു മനസ്സുനിറയെ.തലേന്ന് പതിനൊന്നു മണിക്ക് കപ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്നിട്ടും നാട്ടിൽ പോകാൻ മാവേലിക്ക് തത്കാൽ ടിക്കറ്റ് കിട്ടാഞ്ഞതിന്റെ നിരാശകൊണ്ടാണ് കാസർകോട് ജില്ല മൊത്തം എന്റോസൾഫാനല്ലെന്നും , ഞാൻ ജില്ലയുടെ ഇങ്ങേത്തലയ്ക്കലുള്ള നീലേശ്വരത്താണെന്നും പറഞ്ഞ് തർക്കിച്ചു നിൽക്കാഞ്ഞത്.പെരുന്നാളായതുകൊണ്ട് ജനറൽ കമ്പാർട്ട്മെൻറിൽ ഉണ്ടാകാനിടയുള്ള തിരക്കോർത്തപ്പോൾ തന്നെ വട്ടുപിടിക്കുന്നു .എല്ലാരേം ഓരോന്ന് പറഞ്ഞ് തമാശയക്കാൻ വരുണേട്ടന് ഒരു പ്രത്യേക കഴിവാണ്.ഈ കളിയാക്കുന്നത് സഹിക്കാൻ വയ്യാതെ മുന്നേ ആരോ ...

Read More »


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura