Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ… – രാഹുൽ മുണ്ടകശ്ശേരി

എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ… – രാഹുൽ മുണ്ടകശ്ശേരി

നെരങ്ങി നീങ്ങി വീണ്ടും ആാ ആഴ്ച്ചയും അവസാനതിലെത്തി നിന്നു. വെള്ളിയാഴ്ച്ചകൾ ടെക്കികൾക്ക്പൊതുവെ സന്തോഷ നാളാണ്, ക്യാഷ്വൽ വിയർ ഉം ഇട്ടു , ഒരാഴ് ച്ചത്തെ പഴന്തുണി ഭാര്യക്ക്പാർസൽ ആയി കൊണ്ട് പോകുന്ന ആഴ്ചയിലെ ഏക ദിവസം. മാനേജർ ഇറങ്ങി എന്ന് ഉറപ്പുവരുത്തിയ ശേഷം പതുക്കെ ഓഫീസിനു ഇറങ്ങി , അപ്പോഴും കുറെ കുളം കുത്തികൾ കീയ്ബോർഡിൽഎന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു, അവര് എന്നെ കണ്ടോ ആവൊ ? . നന്നേ മടുപ്പാണ്ആഴ്ച്ചക്കുള്ള ഈ വീട്ടില് പോക്ക്, പറഞ്ഞിട്ട് കാര്യമില്ല അതൊക്കെ ഓള് തലയിൽ ആകുന്നതിനുമുൻപേ ആലോചിക്കണമായിരുന്നു. ബസ്സിനു ഇനിയും സമയമുണ്ട്, എന്നാ ഇനി കഞ്ഞികഴക്കൂട്ടത്തുന്നാവാം , മ്മടെ മാധവെട്ടന്റെ അപ്പു ഹോട്ടൽ നു . അല്ലേലും നമ്മടെ കഞ്ഞിടെ ടേസ്റ്റ്വരില്ലല്ലോ ഈ ധാബയിലെ ഭക്ഷണത്തിനു. മാധവേട്ടന്റെ മാങ്ങാ ചമ്മന്തി അതു ഞങ്ങടെ പാലക്കാട്പോലും കിട്ടില്ല .

“മാധവേട്ടാ ഒരു പതിവ്”

“അല്ല ഇതാര് രാകേഷ് ഓ!.. വെള്ളിയാഴ്ച്ച കഞ്ഞി പതിവില്ലാത്തതാണല്ലോ”
ഇന്ന് കുറച്ചു നേരത്തെ ഇറങ്ങി മാധവേട്ടാ ..”

“ആഹാ ഇതാണോ നേരത്തെ പത്തു മിനിറ്റ് കൂടി വൈകിയെങ്കിൽ ഞാൻ കട അടച്ചെനെ… ഹ്മ്മംഇടവപ്പാതി പൊടി പൊടിക്കുന്നുണ്ട്, കുഞ്ഞു കാർ എടുതിട്ടാണോ വന്നെ”

“അതെ”

പെട്ടെന്നാണ് സ്ട്രീറ്റ് ലൈറ്റ് ന്റെ അരണ്ട വെളിച്ചത്തിൽ ഒരു യുവതി ഹോട്ടലിന്റെ ചായ്പിലേക്ക് ഓടികയറി വന്നതു. ശൈശവം മാറാത്ത മുഖം, അവളുടെ നനഞ്ഞ വസ്ത്രത്തിനുള്ളിലെ വെളുത്ത ഉടൽകാണുമ്പോ ആദ്യം തോന്നിയത് പേടിയാണ് ഈ അസമയത് ഇങ്ങനോരിടത്ത്. ആാ എന്തോ ആവട്ടെനമുക്കെന്തിനാ ഈ പൊല്ലാപ്പ് . കൈ കഴുകി പുറത്തിറങ്ങി നോക്കിയപ്പോൾ അവളെ കാണുന്നില്ല . ഹോ!പോയി . നാട്ടുംപുറം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല , ചുറ്റും കഴുകന്മാരാണ് . കാർ സ്റ്റാർട്ട് ചെയ്തുപതുക്കെ മുന്നോട്ടു നീങ്ങി . ബസ് സ്റ്റോപ്പ് കടന്നു പോകവേ ഒരു മിന്നായം പോലെ കണ്ടു, ഇത് അവളല്ലേ? കുറച്ചു മാറി കാർ നിർത്തിയിട്ടു ബസ് സ്റ്റോപ്പ് ലേക്ക് നോക്കി അതെ ഇത് അവൾ തന്നെ. ബസ്സ്റ്റോപ്പിലെ കഴുകന്മാരുടെ കണ്ണുകൾ അവളെ കാർന്നു തിന്നുന്നപോലെ തോന്നി .മനസ്സില് വെറുപ്പ്തോന്നി എന്ത് മനുഷ്യന്മാരാണ് ഈ ലോകത്ത് . പിന്നെ അധികമൊന്നും ചിന്തിക്കാൻ നിന്നില്ല കാർറിവേഴ്സ് എടുത്തു അവളുടെ അടുത്തേക്ക് നടന്നു .

“വരൂ … എവിടെക്കാ പോവണ്ടേ?” എനിക്ക് ഇത്രേം അധികം ധൈര്യം എവ്ടെന്നു കിട്ടിയെന്നുമനസ്സിലായില്ല . അവൾ എന്റെ കൂടെ വന്നു കാറിൽ കയറി ഇരുന്നു . ഞാൻ ചോദ്യം വീണ്ടുംആവർത്തിച്ചു

“എവിടെക്കാ പോവണ്ടേ? ഇവിടം അത്ര നല്ലതല്ല”

“നമുക്ക് ചേട്ടന്റെ വീട്ടിലേക്കു പോകാം” . അവളുടെ പതിഞ്ഞ സ്വരം എന്റെ ഹൃദയതിലേക്കു തുളച്ചുകയറിയ പോലെ തോന്നി . ഒരു നിമിഷം ഞാനും ആ ബസ്റ്റ് സ്റ്റോപ്പിലെ കഴുകന്മാരെ പോലെ അവളുടെവെളുത്ത ഉടലിലേക്ക് ആർത്തിയോടെ നോക്കി … എന്തോ വലിയ തെറ്റിലേക്ക് ഞാൻ വഴുതിവീഴുകയാണോ എന്ന് തോന്നി . തെറ്റും ശരിയും അത് ആപേക്ഷികമല്ലേ . ആഴ്ചയിൽ ഒരിക്കൽ ഏതോഒരു ചടങ്ങ് തീർക്കാൻ പോലെ ഭാര്യയുടെ ഉടലിലേക്ക് വഴുതി വീഴുന്നു , ഓർക്കുമ്പോൾ അറപ്പാണ്പ്ലാസ്റ്റിക് കൂട് ക്ലോസറ്റിലേക്ക് വലിച്ചെറിഞ്ഞു ഫ്ലെഷ് അടിക്കുന്ന ആ വൃത്തികെട്ട ദിവസങ്ങള്.വിവാഹിത ജീവിതം വെറും ADJUSTMENT ആണെന്ന് തോന്നിത്തുടങ്ങിയ നാളുകൾ. ഇല്ല ഇവളെ ഞാൻആർക്കും വിട്ടു കൊടുക്കില്ല . തെറ്റിന്റെ പട് കുഴിയിലേക്ക് ഞാൻ വഴുതി വീണിരിക്കുന്നു .

“അടുത്ത വീട്ടിലെ മായ ചേച്ചിയാ പറഞ്ഞെ ഈ സമയത്ത് ബസ് സ്റ്റോപ്പിൽ പോയി നിന്നാൽ ആരേലുംവന്നു വിളിക്കുമെന്ന് . അയാള് ഭയങ്കര കുടിയനാ, രക്ഷപ്പെടില്ലെന്നാ ഡോക്ടർ മാരു പറഞ്ഞത്….. ഞാൻഎന്ത് ചെയ്യാനാ സാറെ . ഒരു കുപ്പി ബ്ലഡ് വാങ്ങാൻ വേണ്ടി ഉച്ചക്ക് ഇറങ്ങിയതാ”

അവളോട് എനിക്ക് തോന്നി തുടങ്ങുന്നത് ദയയോ അതോ വെറും കാമവെറിയോ എന്ന് എനിക്കറിയില്ല .അവൾക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയൊരു ആശ്വാസം അത് കുറച്ചു നിമിഷങ്ങിലെ ഈസ്നേഹമാണെന്ന് തോന്നി. അവളുടെ ശരീരത്തെ തൊട്ടും തലോടിയും എന്റെ സ്നേഹം ഞാൻ അവള്ക്ക് നല്കി.അവളെനിക്കു സമ്മാനിച്ചത് വിലമാതിക്കനവാതെ എന്തോ ഒന്ന് പോലെ തോന്നി ,അവൾ സ്നേഹവതിയാണ് . കള്ളിന്റെയും, ബീഡിയുടെയും നാറ്റംഉള്ള ഒരു കഴുകന്റെ കുതിപ്പാണ്അവള്ൾക്ക് അയാളുടെ രാത്രികൾ.ഒരു സ്ത്രീ അവൾ ആഗ്രഹിക്കുന്ന സംതൃപ്തി ഒരു പക്ഷെ അവന്റെതലോടലും ചുംബനങ്ങളും ആണ്. ഇന്നാധ്യമായി ഒരു പുരുഷന്റെ സ്നേഹം എന്താണെന്നു അവള്മനസ്സിലാക്കിയിരിക്കണം. ടേബിളിൽ വച്ച പേഴ്സിൽ നിന്നും അവൾക്ക് ആവശ്യമുള്ള തുകഎടുത്തോളാൻ ഞാൻ അവളോട് പറഞ്ഞു . ഒരുപക്ഷെ അവളെടുത്ത 100 രൂപയ്ക്ക് അവൾ നല്കിയവിലയായിരിക്കാം അവളുടെ ജീവിതം

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura