ഞങ്ങളില്ല

ഞങ്ങൾ താഴേയ്ക്ക് വളരുന്ന പടവലങ്ങകളാകാം,
ഇരുളും മുമ്പ് വീടണയുന്ന പക്ഷികളാകാം,
ശരീരം മുഴുവനും പൊതിഞ്ഞുകെട്ടി മൃതദേഹങ്ങളാവാം,
വേദനിച്ചാലും കരയാനറിയത്ത കല്ലുകളാവാം,
ഉറക്കെച്ചിരിക്കാനറിയാത്ത മൗനികളാവാം,
എത്ര ആക്രമിക്കപ്പെട്ടാലും മിണ്ടാതിരിക്കുന്ന കഴുതകളാവാം,
ചിറകുണ്ടായിട്ടും പറക്കാനറിയാത്ത വിഢ്ഢിപ്പറവകളാകാം.
പക്ഷേ എല്ലാവരും പുറകോട്ട് നടന്നു തുടങ്ങുന്ന ഈ കാലത്ത് ,
‘അരങ്ങിൽ നിന്നും അടുക്കളയിലേക്ക്’ മടങ്ങൂ
എന്നാക്രോശിക്കപ്പെടുന്ന കാലത്ത്
ഞങ്ങൾ മനുഷ്യസ്ത്രീകളാവാനില്ല!!

വിനീത പി

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a ReplyOR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura